
കാട്ടാക്കട: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമുള്ളൂരില്‍ ഉള്ള വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇന്നു രാവിലെ വീട്ടുകാർ മുറിയില്‍ നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് മാറനല്ലൂർ പോലീസില്‍ വിവരം അറിയിച്ചു.
പ്രസിഡൻറ് പി എസ് മായാദേവിയുടെ ഭർത്താവ് സത്യകുമാർ (58) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. കാരണം അറിവായിട്ടില്ല. കർഷകനാണ് സത്യ കുമാർ.


