
മംഗളൂരു: പറമ്പിലെ കുരുമുളക് വിളവെടുക്കുന്നതിനിടെ തെങ്ങിൽനിന്ന് വീണ പ്രധാനാധ്യാപകൻ മരിച്ചു. ഹെഡ്മാസ്റ്റർ നാരായണ നായിക് പൈന്റിമുഗെരുവാണ് മരണപ്പെട്ടത്. ജനുവരി 19ന് ആയിരുന്നു സംഭവം.
രാവിലെ വീടിന് മുന്നിലുള്ള തെങ്ങില്‍ പടർന്ന കുരുമുളക് പറിക്കാൻ അലൂമിനിയം ഗോവണി ഉപയോഗിക്കുമ്പോഴാണ് സംഭവം. ഗോവണി വഴുതിയതോടെ നാരായണ വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ നാരായണ നായിക്കിനെ ഉടൻ പുത്തൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, വഴിമധ്യേ അദ്ദേഹം മരിച്ചു.
ഗുമ്മെറ്റെഗഡ്ഡെ നിവാസിയായ നായിക്, ബഡഗന്നൂർ ഗവണ്‍മെന്റ് സ്കൂളിലെ പ്രധാനാധ്യാപകനായി വിരമിച്ചു. നിരവധി സംഘടനകളില്‍ സജീവ അംഗമായിരുന്ന അദ്ദേഹം, പദുമലെ ശ്രീ കൂവ് ശാസ്താര വിഷ്ണു മൂർത്തി ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


