‘ഹോമീസ് മെൻ കി ബാത്ത്’, പുരുഷന്മാർക്കായി പ്രത്യേക ആപ്പ് പുറത്തിറക്കി രാഹുല്‍ ഈശ്വർ; പുരുഷന്മാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക ലക്ഷ്യം

Spread the love

തിരുവനന്തപുരം: പുരുഷന്മാർക്കായി പ്രത്യേക ആപ്പ് പുറത്തിറക്കി രാഹുല്‍ ഈശ്വർ. ‘ഹോമീസ് മെൻ കി ബാത്ത്’ എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയത്.

video
play-sharp-fill

പുരുഷന്മാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുകയാണ് ലക്ഷ്യം. സമൂഹത്തില്‍ ഏതെങ്കിലും കാര്യം പറഞ്ഞാല്‍ സ്ത്രീ വിരുദ്ധമാകുമോ എന്ന അവസ്ഥ. ആ സ്ഥിതി മാറണമെന്നും രാഹുല്‍ പറഞ്ഞു.

ദീപക്കിന്റെ ജന്മദിനമായ ജനുവരി 17 പുരുഷാവകാശ ദിനമായി ആചരിക്കും. പുരുഷന്മാർക്ക് വേണ്ടി ഹെല്‍പ് ലൈൻ ഉണ്ടാക്കുമെന്നും രാഹുല്‍ ഈശ്വർ പറഞ്ഞു. ദീപകിന്റെ വീട് സന്ദർശിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 24 മണിക്കൂറും ലഭ്യമാകുന്ന ഹെല്‍പ് ലൈനും ഹോമീസ് മെൻ കീ ബാത്ത് എന്ന മൊബൈല്‍ ആപ്പും കൊണ്ടുവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപക്കിന്‍റെ സ്മരണാർഥമാണ് ഹെല്‍പ് ലൈൻ സജ്ജമാക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ നടപടി പൂർത്തിയാക്കും. മൊബൈല്‍ ഫോണ്‍ സംവിധാനമാണ് സജ്ജമാക്കുന്നത്. പെണ്‍കുട്ടിയോട് പ്രതികാരമില്ല, പക്ഷേ നീതിയാണ് വേണ്ടത്. നിയമം അനുശാസിക്കുന്ന വകുപ്പുകള്‍ ചുമത്തി അവരെ അറസ്റ്റ് ചെയ്യണം. വേറൊരാളുടെ കണ്ടൻറിന് വേണ്ടി പുരുഷന്മാരുടെ ജീവിതം നഷ്ടപ്പെടരുതെന്നും രാഹുല്‍ ഈശ്വർ പറ‍ഞ്ഞു.

ദീപക്കിന്റെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുവാക്ക് പോലും പ്രതികരിച്ചില്ല. ടി.സിദ്ദീഖിനെ പോലുള്ള ചുരുക്കം ചില നേതാക്കള്‍ മാത്രമാണ് അനുശോചനം അറിയിച്ചത്.

11 മാസമായി പുരുഷ കമ്മീഷൻ ബില്‍ നിയമസഭയില്‍ ഇരിക്കുകയാണെന്നും നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദീപക്കിന്‍റെ അച്ഛനെയും അമ്മയെയും കണ്ടുവെന്നും പെണ്‍കുട്ടിക്കെതിരെ മോശം പരാമർശം പ്രോത്സാഹിപ്പിക്കില്ലെന്നും അത്തരക്കാർക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.