
കോഴിക്കോട്: ഭൂട്ടാനിൽനിന്ന് ആഡംബര കാറുകൾ കള്ളക്കടത്തു നടത്തിയ കേസിൽ മുക്കത്തുനിന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത ശേഷം കാണാതായ കാർ കണ്ടെത്തി.
കഴിഞ്ഞ നവംബർ 9നു മുക്കത്തെ ഒരു ഗാരിജിനു സമീപത്തു കണ്ടെത്തിയ കാർ, കസ്റ്റഡിയിലെടുത്ത ശേഷം ഗാരിജിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നു. അന്വേഷണത്തിനായി ഗാരിജിലെത്തിയപ്പോഴാണു കാർ കാണാതായ കാര്യം കസ്റ്റംസ് അറിയുന്നത്.
കാർ കാണാതായതു വാർത്തയായതോടെ, കാർ തന്റെ വീട്ടിലുണ്ടെന്ന് ഉടമ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഗാരിജിൽ നിന്നു കാർ കെട്ടിവലിച്ചാണ്, ഉടമയുടെ വീട്ടിലെത്തിച്ചതെന്നാണു വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഡംബര കാർ കള്ളക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഴിഞ്ഞവർഷം സെപ്റ്റംബർ 23നു നടത്തിയ ഓപറേഷൻ നുംഖുർ പരിശോധനയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി 16 കാറുകൾ പിടിച്ചെടുത്തിരുന്നു.



