
ന്യൂഡൽഹി: ബംഗ്ലാദേശിലെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അവിടെയുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തിരികെയെത്തിക്കാൻ തീരുമാനമെടുത്ത് കേന്ദ്ര സർക്കാർ.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റേതാണ് തീരുമാനം. ബംഗ്ലാദേശില്‍ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യ ഇത്തരത്തിലൊരു നടപടിയിലേക്ക് എത്തിയത്. അതേസമയം നയതന്ത്ര ഉദ്യോഗസ്ഥരും മറ്റ് ഇന്ത്യൻ ഉദ്യോഗസ്ഥരും ബംഗ്ലാദേശില്‍ തുടരുമെന്നും കേന്ദ്രസർക്കാരിനെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ബംഗ്ലാദേശിലെ തീവ്രവാദ പ്രവർത്തനങ്ങളിലെ വർധനവും സുരക്ഷാ വെല്ലുവിളികളും മുൻനിർത്തി, അവിടത്തെ ഇന്ത്യൻ നയതന്ത്ര പോസ്റ്റിംഗുകളെ ‘നോണ്‍-ഫാമിലി’ (കുടുംബത്തെ കൂടെ താമസിപ്പിക്കാൻ അനുവാദമില്ലാത്ത) വിഭാഗത്തിലേക്ക് മാറ്റാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ പാകിസ്ഥാനിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത്തരമൊരു നിബന്ധനയുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


