പാലക്കാട് കല്ലടിക്കോട് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ; 2 യുവാക്കൾക്ക് ദാരുണാന്ത്യം

Spread the love

പാലക്കാട് : കല്ലടിക്കോട് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, 2 യുവാക്കൾക്ക് ദാരുണാന്ത്യം.

video
play-sharp-fill

മണ്ണാർക്കാട് കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി ബിബിത്ത് (30), കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി സുജിത്ത് എന്നിവരാണ് മരിച്ചത്.

രാത്രി 10:45ന് പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് കാഞ്ഞിക്കുളം ഭാഗത്ത് വെച്ചാണ് ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിക്കുളം വളവിലായിരുന്നു സംഭവം. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേർക്കും പരിക്കേറ്റു, ബിജിത്തിനെയും സുജിത്തിനെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.