
കൊച്ചി: കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്, ഓപ്പറേറ്റർ തസ്തികളിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 27 ആണ്.
ആകെ 28 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവർ ഒഫീഷ്യല്‍ പോർട്ടല്‍ മുഖേന അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള ഹൈക്കോർട്ട്- ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ റിക്രൂട്ട്‌മെന്റ്.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് = 16 ഒഴിവ്
ഡാറ്റ എൻട്രി ഓപ്പറേറ്റർ = 12 ഒഴിവ്
പ്രായപരിധി
ടെക്‌നിക്കല്‍ അസിസ്റ്റന്റ് = ഉദ്യോഗാർഥികള്‍ 02.01.1984നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.
ഡാറ്റ എൻട്രി ഓപ്പറേറ്റർ = ഉദ്യോഗാർഥികള്‍ 02.01.1984നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
ടെക്‌നിക്കല്‍ അസിസ്റ്റന്റ്
കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് / ഐടി / കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനീയറിംഗില്‍ മൂന്ന് വർഷത്തെ ഫുള്‍-ടൈം ഡിപ്ലോമ അല്ലെങ്കില്‍ അതിനുമുകളിലുള്ള യോഗ്യത ആവശ്യമാണ്.
കൂടാതെ, ഐടി ടെക്‌നിക്കല്‍ സപ്പോർട്ട് രംഗത്ത് സർക്കാർ വകുപ്പുകളിലോ കോടതികളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഇ-കോടതി പദ്ധതികളിലെ 6 മാസത്തെ സാങ്കേതിക പിന്തുണ പരിചയം അഭികാമ്യം.
ജയില്‍ വകുപ്പില്‍ സ്ഥിര ജോലി; 31,100 രൂപ തുടക്ക ശമ്പളം; അപേക്ഷ ഫെബ്രുവരി 04 വരെ \
ഡാറ്റ എൻട്രി ഓപ്പറേറ്റർ
കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ഹാർഡ്വെയർ / ഇലക്‌ട്രോണിക്‌സില്‍ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് / ഡാറ്റാ എൻട്രി ഓപ്പറേഷൻ സർട്ടിഫിക്കറ്റുള്ള ഏതെങ്കിലും ഫുള്‍-ടൈം ബിരുദം.
വേഡ് പ്രോസസ്സിംഗ് / ഡാറ്റാ എൻട്രി / ഇ-സേവ കേന്ദ്രം / ഐസിടി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നീ മേഖലകളില്‍ സർക്കാർ വകുപ്പുകളിലോ കോടതികളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഇ-കോടതി പദ്ധതികളിലെ 6 മാസത്തെ സാങ്കേതിക പിന്തുണ പരിചയം അഭികാമ്യം.
ശമ്പളം
ടെക്‌നിക്കല്‍ അസിസ്റ്റന്റ് = 30,000 രൂപ
ഡാറ്റ എൻട്രി ഓപ്പറേറ്റർ= 22240 രൂപ
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവർ കേരള ഹൈക്കോടതിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം ഓണ്‍ലൈനായി അപേക്ഷിക്കാം.
600 രൂപയാണ് അപേക്ഷ ഫീസ്. റാങ്ക് ലിസ്റ്റിന് കുറഞ്ഞത് ഒരു വർഷം മുതല്‍ പരമാവധി രണ്ട് വർഷം വരെ കാലാവധിയുണ്ടാവും.
വെബ്‌സൈറ്റ്: https://hckrecruitment.keralacourts.in/hckrecruitment/



