
കോട്ടയം: പണ്ട് കാലം മുതലേ മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് കൊഴുക്കട്ട. സാധാരണയായി അരിപ്പൊടി കൊണ്ട് തയ്യാറാക്കുന്ന കൊഴുക്കട്ടയില്‍ നിന്ന് വ്യത്യസ്തമായി, റവയും പാലും നേന്ത്രപ്പഴവും ചേർത്തൊരുക്കുന്ന ‘പാല്‍ കൊഴുക്കട്ട’ രുചിയിലും ഗുണത്തിലും ഒരുപോലെ മുൻപന്തിയിലാണ്.
കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഈ വിഭവം വളരെ കുറഞ്ഞ സമയം കൊണ്ട് വീട്ടില്‍ ഉണ്ടാക്കിയെടുക്കാം.
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
നെയ്യ്- 2 ടേബിള്‍സ്പൂണ്‍
നേന്ത്രപ്പഴം- 2
കശുവണ്ടി- 3 ടേബിള്‍സ്പൂണ്‍
ഉണക്കമുന്തിരി- 2ടേബിള്‍സ്പൂണ്‍
റവ- 1/2 കപ്പ്
പഞ്ചസാര- 4 ടേബിള്‍സ്പൂണ്‍
പാല്‍- 2 1/2 കപ്പ്
ഏലയ്ക്ക- 1/4 ടീസ്പൂണ്‍
ഉപ്പ്-1 നുള്ള്
കോണ്‍ഫ്ലോർ- 1 ടേബിള്‍സ്പൂണ്‍
വെള്ളം- 4 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പില്‍ വച്ച് 1 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കാം. ഇതിലേക്ക് മൂന്ന് ടേബിള്‍സ്പൂണ്‍ നേന്ത്രപ്പഴം, രണ്ട് ടേബിള്‍സ്പൂണ്‍ ഉണക്കമുന്തിരി എന്നിവ ചേർത്ത് വറുക്കാം. അതേ നെയ്യിലേക്ക് ചെറുതായി അരിഞ്ഞ നേന്ത്രപ്പഴം ചേർത്ത് വേവിച്ചു മാറ്റാം. ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് പാനിലേക്കു ചേർക്കാം. അര കപ്പ് റവ ചൂടായ നെയ്യില്‍ ചേർത്ത് വറുക്കാം. ഒപ്പം അര കപ്പ് പാലും ചേർത്തിളക്കി യോജിപ്പിക്കാം. അടുപ്പണച്ച് റവ തണുക്കുമ്പോള്‍ അത് ചെറിയ ഉരുളകളാക്കി മാറ്റാം. ഒരു പാത്രത്തില്‍ രണ്ട് കപ്പ് പാലെടുത്ത് തിളപ്പിക്കാം. അതിലേക്ക് 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേർക്കാം. പഞ്ചസാര അലിയുമ്പോള്‍ കാല്‍ ടീസ്പൂണ്‍ ഏലയ്ക്ക പൊടിച്ചതും, ഒരു നുള്ള് ഉപ്പും ചേർക്കുക. ഒരു ടേബിള്‍സ്പൂണ്‍ കോണ്‍ഫ്ലോറിലേയ്ക്ക് നാല് ടേബിള്‍സ്പൂണ്‍ വെള്ളം ഒഴിച്ച് കലക്കിയെടുക്കാം. പാല്‍ തിളച്ചു വരുമ്പോള്‍ കോണ്‍ഫ്ലോർ അതിലേയ്ക്ക് ഒഴിക്കാം. കുറുകി വരുമ്പോള്‍ റവ ഉരുളകളും പഴം വേവിച്ചതും ചേർത്തിളക്കി അടുപ്പില്‍ നിന്ന് മാറ്റാം. ചൂടോടെ തന്നെ കഴിച്ചു നോക്കൂ.



