കോട്ടയം ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു; കഴിഞ്ഞ ആഴ്ച സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സതേടിയെത്തിയത് 2500 പേർ; പനി മാറുന്നതോടെ നേരിടുന്നത് കടുത്ത ക്ഷീണമെന്ന് രോഗികൾ

Spread the love

കോട്ടയം: പകൽ ചുട്ടുപൊള്ളുന്ന ചൂട്, പുലർച്ചെ തണുപ്പ്, യാത്രയിലുടനീളം പൊടിപടലങ്ങൾ. മാറിമറിയുന്ന കാലാവസ്ഥയിൽ കുട്ടികൾക്കും മുതിർന്നവർക്കും പകർച്ച പ്പനി.

video
play-sharp-fill

ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുകയാണ്. ജില്ലയിലെ സർക്കാർ ആശുപത്രികളിൾ മാത്രം കഴിഞ്ഞ ആഴ്ച ചികിത്സതേടിയെത്തിയ പനിബാധിതരുടെ എണ്ണം 2500ൽ അധികമാണ്.

സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും സർക്കാർ ആശുപത്രികളിലൽ എത്തിയതിന്റെ പല മടങ്ങു വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോമിയോ, ആയുര്വേദ ആശുപത്രികളിൾ ചികിത്സതേടിയെത്തിയവരുടെ കണക്കുകൂടി നോക്കിയാല് 30,000ല് അധികം പേര് ചികിത്സ തേടിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എത്തുന്നവരിൽ ഏറെപേരെയും മരുന്നു നല്കി വിശ്രമത്തിനായി വീട്ടിലേക്ക് അയയ്ക്കുകയാണ്.

പനി ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും കിടത്തി ചികിത്സ ആവശ്യമായവർ കുറവാണെന്ന് അധികൃതർ പറയുന്നു.

ശക്തമായ പനിയും കഫക്കെട്ടും ആദ്യഘട്ടത്തിൽ അനുഭവപ്പെടുമെങ്കിലും പനി മാറുന്നതോടെ കടുത്ത ക്ഷീണമാണ് നേരിടുന്നത്. ദിവസങ്ങള് വേണ്ടിവരും ക്ഷീണം മാറാന്.