തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ തിരുനാൾ കൊടിയേറ്റ് ജനുവരി 22 – ന്

Spread the love

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സെന്റ്ജോർജ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോ സിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാളിന് ജനുവരി 22 – ന് കൊടിയേറും.

video
play-sharp-fill

വൈകുന്നേരം 5.15ന് വികാരി റവ.ഡോ. ബെന്നി ജോൺ മാരാംപറമ്പിലിൻ്റെ കാർമികത്വത്തിൽ തിരുനാളിന് കൊടിയേറ്റും . തുടർന്ന് വി.കുർബാന ഫാ. ടോണി മാളിയേക്കൽ കാർമികത്വം വഹിക്കും.
23ന് രാവിലെ5.30 നും,6.30നും വിശുദ്ധ കുർബാന ഫാ.ജിബിൻകദളിക്കാട്ട് കാർമികത്വം വഹിക്കും . വൈകുന്നേരം അഞ്ചിന് ദിവ്യ കാരുണ്യ പ്രദക്ഷിണം.

24ന് വേസ്പര.
തിരുനാൾ ദിനമായ 25ന് രാവിലെ 5.30 നും ഏഴിനും 8.30നും, ഉച്ചകഴിഞ്ഞ് 3.30 നും വൈകുന്നേരം അഞ്ചിനും നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് യഥാക്രമം സഹ വികാരി ഫാ. ആൽജോ കളപ്പുരയ്ക്കൽ, വികാരി റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, ഫാ.ജോൺ പോൾ പുലിക്കോട്ടിൽ,ഫാ.സിബിൻ മാടശേരി, ഫാ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എബിൻചിറയ്ക്കൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് പട്ടണ പ്രദക്ഷിണം.
26ന് മരിച്ചവരുടെ ഓർമ്മദിനം രാവിലെ 6.15ന് മരിച്ചവർക്ക് വേണ്ടിയുള്ള റാസ കുർബാന ഫാ സിബി പുത്തൻപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും.ഫാ. ജോ ർജ് മേനാച്ചേരി,റവ. ഡോ.ബെന്നി ജോൺ മാരാം പറമ്പിൽ, ഫാ. ആൽജോ കളപ്പു രയ്ക്കൽ എന്നിവർ സഹ കാർമികത്വം വഹിക്കും.

തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി റവ. ഡോ. ബെന്നി ജോൺ മാരാം പറമ്പിൽ, സഹ വികാരി ഫാ.ആൽജോ കളപ്പു രയ്ക്കൽ, ജനറൽ കൺവീനർ ജോസ് പുത്തൻപുര, ട്രസ്‌റ്റിമാരായ റിൻസൺ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്,ജോയിന്റ് കൺവീനർമാരായ ജെറിൻ പാറയിൽ, ബേബി പുത്തൻപറമ്പിൽ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ജോബിപോൾ അരയത്തേൽ,കേന്ദ്ര സമിതി വൈസ് ചെയർമാൻ ഇമ്മാനുവേൽ അരയത്തേൽ എന്നിവർ അറിയിച്ചു