
കോട്ടയം: പഠനത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച് 58-ാം വയസ്സിൽ മെക്കാനിക്കൽ & ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ പ്രൊഫഷണൽ ഡിപ്ലോമ കരസ്ഥമാക്കി കുമരകത്തെ ഡ്രൈവിംഗ് പരിശീലകനായ ജി.വി. ബൈജു.
പാലാ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ നിന്ന് കേരള സർക്കാർ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജുക്കേഷൻ മുഖേനയാണ് ബൈജു ഈ നേട്ടം കൈവരിച്ചത്. 84.6% മാർക്കോടെ എ ഗ്രേഡ് കരസ്ഥമാക്കിയാണ് വിജയം.
കഴിഞ്ഞ 26 വർഷമായി കുമരകത്ത് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ നടത്തുകയാണ് ബൈജു. ഡ്രൈവിംഗ് മേഖലയിൽ വർഷങ്ങളോളം പ്രവർത്തിച്ചിട്ടും, ആ വിഷയത്തിലുള്ള അറിവ് ശാസ്ത്രീയമായി വർദ്ധിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ താൽപ്പര്യമാണ് വീണ്ടും പഠനത്തിലേക്ക് എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


