
ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രജ്ജർ അഴിമതിക്കേസില്‍ തെറ്റായ വിവരം നല്‍കിയതിന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം.
കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോ എന്ന് ചോദിച്ച സുപ്രീം കോടതി കേന്ദ്ര സർക്കാരിന് പിഴയും ചുമത്തി. 25,000 രൂപയാണ് പിഴ ചുമത്തിയത്. നെതർലാൻഡിലേക്ക് അന്വേഷണത്തിന് പോകാനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളും അപേക്ഷയും കേരള സർക്കാർ നല്‍കിയില്ലെന്ന് കേന്ദ്രത്തിനായി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു രാവിലെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും വിവരങ്ങള്‍ ധരിപ്പിച്ചെന്നും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിംഗ് കൌണ്‍സല്‍ ഹർഷദ് വി ഹമീദ് എന്നിവർ കോടതിയില്‍ വ്യക്തമാക്കി.
തുടർന്ന് ഉച്ചയ്ക്ക് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കേന്ദ്രം നിലപാട് തിരുത്തി. ഇതോടെ രൂക്ഷമായ വിമർശനം നടത്തിയാണ് സുപ്രീം കോടതി പിഴ ചുമത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഹോളണ്ട് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നെന്ന പരാതിയില്‍ 2019 ല്‍ ആണ് വിജിലന്‍സ് കേസ് എടുത്തത്.



