
കോട്ടയം : ഹരിതകർമ്മ സേനയിലെ വനിതകളെ പച്ചത്തെറി വിളിച്ച എസ്എച്ച് മൗണ്ടിലെ ടിബറ്റ് പച്ചക്കറിക്കട ഉടമയ്ക്കെതിരെ വാർത്ത നൽകിയതിൻ്റെ വൈരാഗ്യത്തെ തുടർന്ന് തേർഡ് ഐ ന്യൂസിനെതിരെയും , കടയുടെ മുൻപിൽ സമരം ചെയ്ത സിപിഎമ്മിനെതിരെയും, ഹരിത കർമ്മസേനക്കെതിരേയും അപകീർത്തികരമായ സ്റ്റേറ്റ്മെന്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്തിനെതിരെ കോട്ടയം രണ്ടാം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച തേർഡ് ഐ ന്യൂസിന്റെ ഹർജിയിൽ വിശദമായ എൻക്വയറി റിപ്പോർട്ട് സമർപ്പിക്കാൻ ഗാന്ധിനഗർ പോലീസിനോട് കോടതി നിർദ്ദേശിച്ചു.
മുഖം മറച്ച വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതിൽ നിന്ന് വ്യാജ സന്ദേശങ്ങൾ അയച്ചവരുടെ വിശദവിവരങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടി കോട്ടയം ഗാന്ധിനഗർ എസ്എച്ച്ഒ യോട് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് 2 അദീഷ മാത്യു ഉത്തരവിട്ടത്.
ഇൻഫോർമേഷൻ ടെക്നോളജി നിയമത്തിലെയും ക്രിമിനൽ കോൺസ്പരൻസി ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് സ്റ്റേറ്റ്മെന്റ് റെക്കോർഡ് ചെയ്യുകയും, ഹർജിക്കാരന്റെ മൊഴിയും റെക്കോർഡ് ചെയ്ത ശേഷമാണ് കോടതി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷ്ണു എന്ന് പേര് പറഞ്ഞ് പരിചയപ്പെടുത്തുന്നയാൾ കട ഉടമയെ വിളിച്ച് സംസാരിക്കുന്നതും, 5 ലക്ഷം രൂപ നൽകിയാൽ പ്രശ്നം ഒത്തുതീർപ്പാക്കാമെന്നും, അഞ്ച് ലക്ഷത്തിൽ ഒരു ലക്ഷം രൂപ ഹരിതകർമ്മസേനയ്ക്കും 2 ലക്ഷം രൂപ തേർഡ് ഐക്കും , 2 ലക്ഷം രൂപ പാർട്ടിക്കും നൽകിയാൽ പ്രശ്നം തീർത്തു തരാം എന്നാണ് വിഷ്ണു എന്നയാൾ കടയുടമയോട് സംസാരിക്കുന്നത്, എന്നാൽ സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കടയുടമയെ വിളിച്ച് പണം ചോദിച്ച വിഷ്ണു എന്ന ആളിനെതിരെ പരാതി കൊടുക്കാനോ, വിഷ്ണുവിൻ്റെ ഫോൺ നമ്പർ പോലീസിന് കൈമാറാനോ കടയുടമ നിസാർ തയ്യാറായില്ല.
ഇതേ തുടർന്ന് തേർഡ് ഐ ന്യൂസിനേ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ ഓഡിയോ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയത്.
പരാതിയിൻ മേൽ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നിന്നും നിസാറിനെ വിളിച്ച് വിഷ്ണുവിൻ്റെ ഫോൺ നമ്പർ ചോദിച്ചെങ്കിലും നമ്പർ കൈമാറാൻ തയ്യാറല്ല എന്ന നിലപാടാണ് പച്ചക്കറി കടയുടമ നിസാർ സ്വീകരിച്ചത്.
ഇതോടെ നിസാറും കോട്ടയത്തെ ചില പിതൃശൂന്യരും ചേർന്ന് നടത്തിയ ക്രിമിനൽ ഗൂഡാലോചനയാണ് വ്യാജ ഓഡിയോയ്ക്ക് പിന്നിലെന്ന് വ്യക്തമായി.
ഇതേ തുടർന്നാണ് തേർഡ് ഐ ന്യൂസ് കോടതിയെ സമീപിച്ചത്. തേർഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. വിവേക് മാത്യു വർക്കി കോടതിയിൽ ഹാജരായി.


