
കോട്ടയം: തക്കാളി ബജ്ജി കഴിച്ചിട്ടുണ്ടോ? മലയാളികള്‍ക്ക് അത്ര പരിചിതമല്ലായിരിക്കും തക്കാളി ബജ്ജി. തയ്യാറാക്കാൻ വളരെ എളുപ്പമാണ്, അതുപോലെ തന്നെ രുചികരവുമാണ്.
ചേരുവകള്‍
മൈദ- 1 ഗ്ലാസ്
അരിപ്പൊടി- 1/4 ടീസ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
ഗരം മസാല- 1 ടീസ്പൂണ്‍
അയമോദകം- 1/2 ടീസ്പൂണ്‍
കായം- 1/4 ടീസ്പൂണ്‍
വെള്ളം- ആവശ്യത്തിന്
മല്ലിയില- ഒരു പിടി
കടലപരിപ്പ്- 1/2 ടീസ്പൂണ്‍
പച്ചമുളക്- 1
വെളുത്തുള്ളി- 1
നാരങ്ങ- 1/2
ഉപ്പ്- ആവശ്യത്തിന്
തക്കാളി- 2
സണ്‍ഫ്ലവർ എണ്ണ- ആവശ്യത്തിന്

Whatsapp Group 1 | Whatsapp Group 2 |Telegram Group
തയ്യാറാക്കുന്ന വിധം
ഒരു ഗ്ലാസ് മൈദയിലേക്ക് കാല്‍ ടീസ്പൂണ്‍ അരിപ്പൊടി, ഒരു ടീസ്പൂണ്‍ മുളകുപൊടി, ഒരു ടീസ്പൂണ്‍ ഗരംമസാല, അര ടീസ്പൂണ്‍ അയമോദകം, കാല്‍ ടീസ്പൂണ്‍ കായം എന്നിവ ചേർക്കാം. ഇതിലേക്ക് അല്‍പ്പം വെള്ളം ഒഴിച്ചിളക്കി മാവ് തയ്യാറാക്കാം. ഒരു പിടി മല്ലിയില കൂടി ചേർത്തിളക്കി യോജിപ്പിക്കാം. അടികട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വച്ച് സണ്‍ഫ്ലവർ എണ്ണ ഒഴിച്ച് ചൂടാക്കാം. തക്കാളി വട്ടത്തില്‍ അരിഞ്ഞെടുത്ത് മാവില്‍ മുക്കി എണ്ണിയിലേക്ക് ചേർത്ത് വറുത്ത് മാറ്റാം. ശേഷം അല്‍പ്പം മല്ലിയിലയില്‍ വറുത്തെടുത്ത കടലപരിപ്പ് അരടീസ്പൂണും, ഒരു പച്ചമുളകും, ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ നീരും, ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കാം. വറുത്തെടുത്ത തക്കാളി ഈ ചട്നിക്കൊപ്പം കഴിച്ചു നോക്കൂ.



