കോഴിയിറച്ചിയുടെ ഈ ഭാഗം കഴിക്കരുതേ..!; ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും

Spread the love

എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമുള്ള ഒന്നാണല്ലേ കോഴിയിറച്ചി വിരലിൽ എണ്ണാവുന്നവർ ഒഴികെ എല്ലാവരും ആസ്വദിച്ചു കഴിക്കുന്ന ഒന്നാണ് ചിക്കൻ അതുപോലെ തന്നെ പ്രോട്ടീന്റെ കലവറയെന്നാണ്   പോലും. ആരോഗ്യ സംരക്ഷണത്തിന് ജിമ്മില്‍ പതിവായി വ്യായാമം ചെയ്യുന്നവരുടെയും ഇഷ്ട ഭക്ഷണമാണ് ചിക്കന്‍. എന്നാല്‍ അമിതമായി ചിക്കന്‍ കഴിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുക. പൊതുവേ ആരോഗ്യകരമായ ഭക്ഷണായിട്ടാണ് ചിക്കനെ കണക്കാക്കുന്നതെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

video
play-sharp-fill

കോഴിയിറച്ചിയുടെ ഈ ഒരു ഭാഗം ശരീരത്തിന് ദോഷകരമാണെന്ന് പലര്‍ക്കും അറിയില്ല.  അത് കോഴിയിറച്ചിയുടെ തൊലിയാണ്. പാകം ചെയ്യുമ്പോള്‍ സ്വാദ് കൂട്ടുമെങ്കിലും ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാണ്.

കോഴിയിറച്ചിയുടെ തൊലി കഴിക്കുന്നത് കൊണ്ട് പ്രധാനമായുമുള്ള പ്രശ്‌നം അമിതവണ്ണമുണ്ടാകുമെന്നതാണ്. ധാരാളം ദോഷകരമായ കൊഴുപ്പ് അടങ്ങിയ ഭാഗമാണ് കോഴിയുടെ തൊലി. അതുകൊണ്ടാണ് കടകളില്‍ നിന്ന് ഇറച്ചി വാങ്ങുമ്പോള്‍ ഇവയുടെ തൊലി മാറ്റാന്‍ പലരും ആവശ്യപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിയിറച്ചിയില്‍ പോഷകങ്ങളില്ലാത്ത ഭാഗമാണ് അവയുടെ തൊലി. കോഴിയുടെ തൊലി കഴിക്കുന്നതിലൂടെ അനാരോഗ്യകരമായ കൊഴുപ്പ് വര്‍ദ്ധിക്കുകയും ക്രമേണ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിക്കുകയും ചെയ്യുന്നതാണ് സംഭവിക്കുന്നത്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുക, ഹൃദയാഘാതം, ഹൃദ്രോഗം എന്നീ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.