play-sharp-fill
ഐ.എ.എസുകാരുടെ ഉറ്റ തോഴി വഫയെപ്പറ്റി ഇന്റലിജൻസ് അന്വേഷണത്തിന്: വഫയുടെ യാത്രകൾ അന്വേഷിക്കുന്നത് സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന അതേ സംഘം; ശ്രീറാമിന്റെ കാർ അപകടത്തിനും ബാലഭാസ്‌കറിന്റെ മരണത്തിനും സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമെന്ന് സംശയം; ബാലഭാസ്‌കറിന്റെയും ശ്രീറാമിന്റെയും അപകടത്തിൽ സമാനതകൾ ഏറെ; അന്വേഷണം എത്തി നിൽക്കുന്നത് തിരുവനന്തപുരം വിമാനത്താവളത്തിൽ

ഐ.എ.എസുകാരുടെ ഉറ്റ തോഴി വഫയെപ്പറ്റി ഇന്റലിജൻസ് അന്വേഷണത്തിന്: വഫയുടെ യാത്രകൾ അന്വേഷിക്കുന്നത് സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന അതേ സംഘം; ശ്രീറാമിന്റെ കാർ അപകടത്തിനും ബാലഭാസ്‌കറിന്റെ മരണത്തിനും സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമെന്ന് സംശയം; ബാലഭാസ്‌കറിന്റെയും ശ്രീറാമിന്റെയും അപകടത്തിൽ സമാനതകൾ ഏറെ; അന്വേഷണം എത്തി നിൽക്കുന്നത് തിരുവനന്തപുരം വിമാനത്താവളത്തിൽ

തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും, ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെയും അപകടങ്ങളിൽ സമാനതകൾ ഏറെയെന്ന് സൂചന. ശ്രീറാമിന്റെ അപകടമുണ്ടാകുമ്പോൾ ഒപ്പമുണ്ടായിരുന്ന വഫയുടെ ഇടപാടുകൾ സംബന്ധിച്ചു സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ഇതു സംബന്ധിച്ചുള്ള ദുരൂഹത വർധിച്ചത്.
ബാലഭാസ്‌കറിന്റെയും, ശ്രീറാമിന്റെയും വാഹനങ്ങൾ സഞ്ചരിച്ചത് അമിത വേഗത്തിലായിരുന്നു. ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപ്പെട്ട ശേഷം ഇതിന് അടുത്ത് നിന്നും രണ്ടു പേർ അതിവേഗം മാറുന്നത് കണ്ടതായി മൊഴിയുണ്ട്. ഇതിനു സമാനമാണ് അപകടമുണ്ടായ ശേഷം റാഫായെ അപകട സ്ഥലത്തു നിന്നു മാറ്റാൻ പൊലീസ് സ്വീകരിച്ച നടപടികൾ. ഇതോടെ ബാലഭാസ്‌കറിന്റെ മരണത്തിന് സമാനമായി ശ്രീറാമിന്റെ അപകടവും മാറിയിരിക്കുകയാണ്. രണ്ട് അപകടങ്ങളുമായി സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടോ എന്ന സംശയമാണ് ഉയരുന്നത്.
ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരുമായി അടുപ്പം സ്ഥാപിച്ച റഫ സ്വർണ്ണക്കടത്ത് സംഘങ്ങളുടെ കാരിയറായി പ്രവർത്തിക്കുകയാണോ എന്ന സംശയവും ഇപ്പോൾ ഉയരുന്നുണ്ട്. ഇതു സംബന്ധിച്ചും റഫയുടെ വിദേശ യാത്രകളും, ഇടപാടുകളും സംബന്ധിച്ചും ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.
വഫ ഫിറോസിനെക്കുറിച്ച് റവന്യൂ ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു. മോഡലായ വഫയുടെ വിദേശബന്ധത്തെ കുറിച്ചും ഉന്നതബന്ധവുമാണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള വിദേശയാത്രകളുടെ രേഖകൾ ശേഖരിച്ചു. സ്വർണ്ണക്കടത്തിനെ കുറിച്ച് അന്വേഷിക്കുന്ന സംഘമാണ് വഫയുടെ യാത്രകളും പരിശോധിക്കുന്നത്. അസ്വാഭാവികമായ തെളിവുകൾ കിട്ടിയാൽ അന്വേഷണം ശക്തമാക്കാനാണ് തീരുമാനം. വഫ ഫിറോസിനെക്കുറിച്ചു പൊലീസും അന്വേഷണം തുടങ്ങി. വർഷങ്ങളായി ഗൾഫിലായിരുന്ന പരസ്യനടിയും മോഡലുമായ ഇവർക്ക് കേരളത്തിനകത്തും പുറത്തുമുള്ള ഐ.എ.എസുകാരുമായി അടുത്ത ബന്ധമുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
വഫയുടെ വിദേശവാസം, മോഡലിങ് രംഗത്തെ സംഭാവന തുടങ്ങി എല്ലാവിവരങ്ങളും പൊലീസ് ശേഖരിച്ചുതുടങ്ങി. തലസ്ഥാനത്ത് കവടിയാറിൽ ഐ.എ.എസുകാരുടെ ക്ലബ്ബിൽ ആഘോഷത്തിനു ശേഷം ശ്രീറാമിനെ തിരികെ വിടാനായിരുന്നു വഫ എത്തിയത്. രാത്രി പന്ത്രണ്ടരയോടെയാണു ശ്രീറാമിനെ കയറ്റാനായി താമസസ്ഥലത്തുനിന്നു വഫാ കാറിൽ പുറപ്പെട്ടത്. ഇതു സംബന്ധിച്ച സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഇതിൽ നിന്ന് വഫയുടെ മൊഴി ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. കാർ കൊണ്ടുവരാനായി ശ്രീറാം വിളിച്ചിട്ടാണു പോയതെന്നായിരുന്നു വഫ പൊലീസിനോടു പറഞ്ഞത്. കവടിയാർ വിവേകാനന്ദ പാർക്കിൽ വച്ചാണു ശ്രീറാം കാറിൽ കയറിയത്. കവടിയാറിലെ കഫെ കോഫി ഡേയുടെ മുന്നിൽ കാർ നിർത്തിച്ചു. തുടർന്നു കാറിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അമിതവേഗത്തിൽ വാഹനമോടിച്ച് ശ്രീറാം അപകടം ഉണ്ടാക്കുകയുമായിരുന്നെന്നാണു വഫയുടെ മൊഴി.
എന്നാൽ പൊലീസിനു മൊഴി നൽകുമ്പോൾ വഫയാണു വാഹനമോടിച്ചെതന്നു ശ്രീറാം പറഞ്ഞു. തന്നോട് അങ്ങനെ പറയാനും നിർദ്ദേശിച്ചു. ആദ്യം അങ്ങനെ പറഞ്ഞ വഫ പിന്നീട് ഇതു മാറ്റി. ശ്രീറാംതന്നെയാണു വാഹനമോടിച്ചതെന്നു സമ്മതിക്കുകയായിരുന്നു. ദേവികുളം സബ് കലക്ടർ ആയിരുന്ന സമയം ശ്രീറാമിനോടുള്ള ആരാധന ഫേസ്ബുക്കുവഴി സൗഹൃദത്തിലേക്കെത്തിച്ചെന്നാണു നാവായിക്കുളം സ്വദേശിയായ വഫയുടെ മൊഴി. പട്ടം മരപ്പാലത്താണ് ഇപ്പോൾ താമസം. നിരന്തരം മെസേജുകൾ അയച്ചാണു സൗഹൃദം വളർന്നതെന്നുമായിരുന്നു ഇവർ നൽകിയ മൊഴി.
ശ്രീറാമിനെ കൂടാതെ വഫയ്ക്ക് നിരവധി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുമായി ഉറ്റബന്ധമുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. അടുത്തിടെ ഗൾഫിൽ പ്രതിയെ പിടികൂടാനെത്തിയ യുവ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് ഇവരാണ് സഹായം ചെയ്തതെന്നാണ് പ്രചരണം. ഇതോടെയാണ് മെറിനും ചർച്ചകളിൽ ഇടം നേടുന്നത്. ശ്രീറാമിനോടുള്ള ആരാധന ഫെയ്സബുക്കുവഴി സൗഹൃദത്തിലേക്കെത്തിച്ചെന്നാണ് വഫയുടെ മൊഴി. പട്ടം മരപ്പാലത്താണ് ഇപ്പോൾ താമസം. നിരന്തരം മെസേജുകൾ അയച്ചാണ് സൗഹൃദം വളർന്നത്. എന്നാൽ, ഇവരുടെ മൊഴി പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. സിവിൽ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥരുടെപോലും സൗഹൃദം സമ്പാദിക്കാൻ പ്രത്യേക താൽപ്പര്യം കാണിക്കുന്ന വഫയുടെ വിദേശവാസം, മോഡലിങ് രംഗത്തെ സംഭാവന തുടങ്ങി എല്ലാം അന്വേഷിക്കും. കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ താൻ മദ്യപിച്ചിട്ടില്ലെന്നും ശ്രീറാം മദ്യപിച്ചിരുന്നതായും യുവതി വ്യക്തമാക്കിയിട്ടുണ്ട്.
അപകടമുണ്ടായ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി വഫ തങ്ങളോടും പറഞ്ഞിരുന്നുവെന്നു വഫയുടെ ഭർത്താവ് ഫിറോസിന്റെ പിതാവ് കമറൂദീൻ പറഞ്ഞു. വഫ വിവാഹമോചിതയല്ലെന്നും ഫിറോസും വഫയും വിവാഹബന്ധം വേർപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം കേസിൽ ശ്രീറാമിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ആരോപിച്ചു. ഇതോടെ കേസിൽ വഫയെ പ്രതിയാക്കിയതും ശ്രീറാമിനെ രക്ഷിക്കാനാണെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.
വഫയെ കേസിൽ സാക്ഷിയാക്കാമായിരുന്നു. അങ്ങനെ സംഭവിച്ചാൽ വഫയുടെ മൊഴി മാത്രം മതി ശ്രീറാം വെങ്കിട്ടരാമനെ കുടുക്കാൻ. ഓട്ടോ ഡ്രൈവർമാരുടെ മദ്യപാന മൊഴിക്ക് കൂടുതൽ കരുത്തുണ്ടാകുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് വഫയെ കേസിൽ പ്രതിയാക്കിയത്. ഇതോടെ അപകടം നടന്നിട്ടില്ലെന്ന് പോലും വരുത്തേണ്ട ബാധ്യത വഫയ്ക്കുണ്ടാകും. ഇത് ഫലത്തിൽ ശ്രീറാമിന് തുണയാകും. വഫയും ശ്രീറാമും ഒന്നിച്ചു നിൽക്കുമ്‌ബോൾ മദ്യപാനത്തിൽ മെഡിക്കൽ റിപ്പോർട്ട് നിർണ്ണായകമാകും. ഏറെ വൈകി രക്തപരിശോധന നടന്നതിനാൽ മദ്യത്തിന്റെ അളവ് ശ്രീറാമിന്റെ രക്തത്തിൽ ഇല്ല. വഫയും മദ്യപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പെറ്റിക്കേസായി കൊലക്കേസ് മാറും. അതിനിടെ കേസിൽ പൊലീസ് ശ്രീറാമിനെ സഹായിക്കുന്നതിന് പിന്നിൽ ഉന്നത ഇടപെടലുണ്ട്. ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ചരടുവലികൾ നടന്നതായും സൂചനയുണ്ട്. എല്ലാത്തിനും കമ്മീഷണർ സഹായമൊരുക്കിയെന്നും ആരോപണമുണ്ട്.
ശനിയാഴ്ച പുലർച്ചെയാണ് മദ്യലഹരിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകന് ദാരുണാന്ത്യമുണ്ടായത്. സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീറാണ് മരിച്ചത്.