play-sharp-fill
ശ്രീറാമിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും: വാഹനാപകടം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ എസ്.ഐയ്ക്ക് സസ്‌പെൻഷൻ

ശ്രീറാമിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും: വാഹനാപകടം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ എസ്.ഐയ്ക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ
കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. അപകടം കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ മ്യൂസിയം സ്‌റ്റേഷനിലെ ക്രൈം എസ്.ഐ ജയപ്രകാശിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു. എസ്.ഐയ്ക്ക് വീഴ്ച സംഭവിച്ചതായുള്ള സ്‌പെഷ്യൽ ബ്രാ്ഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.
അപകട വിവരം രേഖപ്പെടുത്തുകയും, പ്രതി തന്നെ നേരിട്ട് ഹാജരാകുകയും ചെയ്തിട്ടും പ്രഥമവിവര റിപ്പോർട്ടിൽ പ്രതിയുടെ പേരും വിശദാംശങ്ങളും ചേർത്തില്ലെന്നാണ് ഇദ്ദേഹത്തിനെതിരായ പ്രധാന കണ്ടെത്തൽ. നാലു മണിക്കൂറിലേറെ വൈകിയാണ് പ്രഥമ വിവര റിപ്പോർട്ട് പോലും തയ്യാറാക്കിയത്. വൈദ്യ പരിശോധന നടത്താനോ, രക്തം പരിശോധിക്കാനോ പൊലീസ് തയ്യാറായില്ല. പരിശോധനാ നടപടികൾ പൂർത്തിയാകും മുൻപ് ജനറൽ ആശുപത്രിയിൽ നിന്നും സ്വകാര്യ ആശുപത്രിയിലേയ്ക്ക് പോകാൻ ശ്രീറാമിനെ അനുവദിച്ചു. ശ്രീറാമിന്റെ വനിതാ സുഹൃത്തായ വഫയെ പരിശോധന കൂടാതെ വീട്ടിലേയ്ക്ക വിട്ടയച്ചു. ശ്രീറാം മദ്യപിച്ചിട്ടുണ്ടോ എന്ന് ബ്രത്ത് അനലൈസർ ഉപയോഗിച്ച് പോലും പരിശോധന നടത്താൻ തയ്യാറായില്ലെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.