ഗാനമേളയില്‍ ദേശഭക്തിഗാനം പാടിയതിനു പരിപാടി അലങ്കോലപ്പെടുത്തി ഡിവൈഎഫ്‌ഐ: സംഭവം കണ്ണൂർ കണ്ണാടിപ്പറമ്പ് മുത്തപ്പൻ ക്ഷേത്രത്തിൽ .

Spread the love

കണ്ണൂർ: ഗാനമേളയില്‍ ദേശഭക്തിഗാനം പാടിയതിനു പരിപാടി അലങ്കോലപ്പെടുത്തി ഡിവൈഎഫ്‌ഐ. കണ്ണൂർ കണ്ണാടിപ്പറമ്പ് മുത്തപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ ഗാനമേളയാണ് ഡിവൈഎഫ്‌ഐക്കാർ അലങ്കോലപ്പെടുത്തിയത്.

video
play-sharp-fill

തൃശ്ശൂർ പാട്ട് ഫാമിലിയുടേതായിരുന്നു ഗാനമേള. ‘പരമ പവിത്രമാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാൻ’ എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം പാടുന്നതിനിടെ ഡിവൈഎഫ്ക്കാർ സ്റ്റേജില്‍ ഇരച്ചു കയറുകയായിരുന്നു.

ആർഎസ്‌എസിന്റെ ഗണഗീതമാണ് എന്ന പറഞ്ഞാണ് ഇവർ ബഹളമുണ്ടാക്കിയത്. പിന്നാലെ ഡിവൈഎഫ്‌ഐക്കാർ പ്രദേശത്ത് സംഘർഷം ഉണ്ടാക്കുയും ചെയ്തു. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശഭക്തി ഗാനങ്ങളിലൂടെയും ഹിന്ദു ഭക്തി ഗാനങ്ങളിലൂടെയും ശ്രദ്ധനേടിയവരാണ് തൃശ്ശൂർ പാട്ട് ഫാമിലി. സോഷ്യല്‍ മീഡിയയിലും ഇവർക്ക് വലിയ ആരാധകരുണ്ട്. അതിനാല്‍ തന്നെ ഗാനമേള കേള്‍ക്കാൻ വലിയ ജനക്കൂട്ടം തന്നെയുണ്ടായിരുന്നു. ഇതിനിടെയാണ് ഡിവൈഎഫൈക്കാരുടെ അഭ്യാസം.