
കന്യാകുമാരി: മാർത്താണ്ഡം മേൽപ്പാലത്തിൽ കൂട്ടിയിടിയിൽപ്പെട്ട വാഹനത്തിൽനിന്ന് കോഴിക്കൂടുകൾ ദേഹത്തുവീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. നിദ്രവിള ചാത്താങ്കോട് സ്വദേശി രമേഷാണ് (45) മരിച്ചത്.
മീൻകയറ്റിവന്ന കണ്ടെയ്നർ ലോറി കോഴികളുമായി മുന്നിൽപ്പോയ വാഹനത്തിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കോഴികളുമായി വന്ന വാഹനം മുന്നിൽപ്പോയ ടോറസ് ലോറിയിൽ ഇടിച്ചു. ടോറസ് ലോറി രണ്ട് കാറുകളിൽ ഇടിച്ചുനിന്നു.
കോഴികളെ അടച്ചിരുന്ന കൂടുകൾ, അതുവഴി ബൈക്കിൽ വരുകയായിരുന്ന രമേഷിന്റെയും സഹയാത്രികനായ മണികണ്ഠന്റെയും ദേഹത്തുവീഴുകയും. രമേഷ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിയുമായി വന്ന വാഹനത്തിലെ ഡ്രൈവർക്കും കാർ യാത്രക്കാരായ മൂന്ന് പേർക്കും പരിക്കുണ്ട്. പരിക്കേറ്റ അഞ്ചുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴ് വാഹനങ്ങളാണ് തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ നടന്ന അപകടത്തിൽപ്പെട്ടത്.
അഗ്നിരക്ഷാസേന എത്തിയാണ് കോഴികയറ്റിവന്ന വാഹനത്തിലെ ഡ്രൈവറെ പുറത്തിറക്കിയത്.



