മൂന്നാം ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ കേസ് പരിഗണിക്കുന്നത് മാറ്റി, ഈ മാസം 22 ലേക്കാണ് കേസ് പരിഗണിക്കുക

Spread the love

പത്തനംതിട്ട: മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ കേസ് പരിഗണിക്കുന്നത് മാറ്റി. ഈ മാസം 22 ലേക്കാണ് കേസ് പരിഗണിക്കുക.

video
play-sharp-fill

പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് കേസ് മാറ്റിവെച്ചത്. പൊലീസ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക.

ഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകർ പത്തനംതിട്ട ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. ബലാത്സംഗം നടന്നിട്ടില്ലെന്നും ഉപയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടത് എന്നും ജാമ്യാപേക്ഷയില്‍ രാഹുല്‍ വാദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിമാൻഡ് ചെയ്ത രാഹുലിനെ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. പ്രോസിക്യൂഷൻ വാദങ്ങളെ പൂർണമായി അംഗീകരിച്ചായിരുന്നു മജിസ്ട്രേറ്റ് കോടതി എംഎല്‍എയ്ക്ക് ജാമ്യം നിഷേധിച്ചത്.