
വൈക്കം : വേമ്പനാട്ട് കായലിലെ ജലനിരപ്പ് താഴ്ന്നു. ഇതോടെ വൈക്കം-തവണക്കടവ് ബോട്ട് സർവീസ് പ്രതിസന്ധിയിലായി. പലപ്പോഴും വൈക്കം ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കാൻ കഴിയാത്ത അവസ്ഥ യാണ്.
ദിവസവും രാവിലെ വേലിയിറക്ക സമയത്താണ് പ്രതിസന്ധിയേറെ. ഇതോടെ പുതിയ ജെട്ടിയിലും പഴയജെട്ടിയിലുമായാണ് ബോട്ടുകൾ അടുപ്പിച്ച് യാത്രക്കാരെ ഇറക്കുന്നത്.
വൈക്കം-തവണക്കടവ് ജലപാതയിലാണ് ദുരിതം ഏറെയും. ജലപാതയിൽ പല ഇടങ്ങളിലും മൺതിട്ടകളുണ്ട്. ഈ മൺതിട്ടകൾ ഒഴിവാക്കിയാണ് ഇപ്പോൾ ബോട്ടുകൾ സർവീസ് നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൺതിട്ടയിൽ യന്ത്രഭാഗങ്ങൾ തട്ടിയാൽ തകരാർ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത് അപകടസാധ്യത വർധിപ്പിക്കുമെന്നും ബോട്ട് ജീവനക്കാർ പറയുന്നു.



