
ആർപ്പൂക്കര: എസ്.എൻ.ഡി.പി യോഗം 3522ാം നമ്പർ പിണഞ്ചിറക്കുഴി ശാഖയിലെ ആർപ്പൂക്കര ചൂരക്കാവ് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ 15ാമത് ഉത്സവം 21 മുതല്‍ 25 വരെ നടക്കും.
21ന് വൈകിട്ട് 6.45നും 7.45നും മദ്ധ്യേ കോത്തല വിശ്വനാഥൻ തന്ത്രിയുടെയും വടയാർ സുമോദ് തന്ത്രിയുടെയും മേല്‍ശാന്തി കാടമുറി ടി.എസ് സത്യൻ ശാന്തിയുടെയും മുഖ്യകാർമികത്വത്തില്‍ കൊടിയേറ്റ്, വൈകിട്ട് 8ന് വടയാർ സുമോദ് തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തും,
8.30ന് കലാപരിപാടികള്‍, 9.30ന് പ്രസാദഊട്ട്. 22ന് രാവിലെ 7.30ന് ഗണപതിഹോമം, വൈകിട്ട് 6ന് സർവൈശ്വര്യപൂജ, കോടികുളഞ്ഞി മഠാധിപതി സ്വാമി ശിവബോധാനന്ദയും ക്ഷേത്രം മേല്‍ശാന്തി ടി.എസ് സത്യൻ ശാന്തിയും മുഖ്യകാർമികത്വം വഹിക്കും.
തിരുവരങ്ങില്‍ 7ന് അനുഗ്രഹപ്രഭാഷണം, 8ന് കൈകൊട്ടിക്കളി, 9ന് വയലിൻ, 9.30ന് പ്രസാദഊട്ട്. 23ന് രാവിലെ 8ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 7ന് ഡാൻസ്, 7.30ന് പ്രഭാഷണം, 9.30ന് പ്രസാദഊട്ട്. 24ന് രാവിലെ 6ന് അഖണ്ഡനാമജപയജ്ഞം ആരംഭം, വൈകിട്ട് 6.30ന് പൊതുസമ്മേളനം കോട്ടയം യൂണിയൻ ജോയിന്റ് കണ്‍വീനർ വി.ശശികുമാർ ഉദ്ഘാടനം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശാഖാ പ്രസിഡന്റ് കെ.കെ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. ഇന്ദിര രാജപ്പൻ, ഇ.ആർ മോഹനൻനായർ, വത്സമ്മ ഭാസ്‌കരൻ, നവനീത രാജൻ എന്നിവർ പങ്കെടുക്കും. സി.കെ ശശി സ്വാഗതവും പി.ജി ബിനോയി നന്ദിയും പറയും, 7.30ന് ക്ലാസിക്കല്‍ ഡാൻസ്, 9.30ന് പ്രസാദഊട്ട്. 25ന് രാവിലെ 7ന് ഗുരുപൂജ, 1ന് പ്രസാദവിതരണം, വൈകിട്ട് 5.30ന് താലപ്പൊലിഘോഷയാത്ര, 8.30ന് താലസമർപ്പണം, 9ന് കൊടിയിറക്ക്, 9.15ന് മംഗളപൂജ, 9.30ന് കൊടിയിറക്ക് സദ്യ.



