മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് വയോധികൻ മരിച്ചു

Spread the love

കണ്ണൂർ: മട്ടന്നൂർ ഉരുവച്ചാൽ -മണക്കായി റോഡിൽ നിർത്തിയിട്ട സ്‌കൂട്ടറിൽ കാറിടിച്ച് വയോധികൻ മരിച്ചു.

video
play-sharp-fill

മൂന്നാം പീടിക സബീന മൻസിലിൽ കുന്നൂൽ അബൂബക്കർ (69) ആണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രി 7.30-ഓടെ മൂന്നാം പീടിക അക്ഷയ കേന്ദ്രത്തിന് സമീപമായിരുന്നു അപകടം.

കടയിൽ നിന്നും വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങി സ്‌കൂട്ടറിൽ മടങ്ങാൻ തുടങ്ങവെയാണ് പുറകിൽ നിന്നും വന്ന കാർ അബൂബക്കറിനെ ഇടിച്ചുതെറിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണക്കായി ഭാഗത്തുനിന്നും ഉരുവച്ചാൽ ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ സിഗ്നൽ കുറ്റിയിൽ ഇടിച്ച ശേഷമാണ് സ്കൂട്ടറിന് പിന്നിലിടിച്ചത്. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കയനി ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ സംസ്‌കാരം നടക്കും.