സുരക്ഷയും ആകർഷകമായ പലിശയും ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം: 4.5 ലക്ഷം 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ പലിശ മാത്രം 2 ലക്ഷം.

Spread the love

ഡൽഹി: നിക്ഷേപത്തിന് മികച്ച സുരക്ഷയും ആകർഷകമായ പലിശയും ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം.

video
play-sharp-fill

കേന്ദ്രസർക്കാരിന്റെ ഗ്യാരണ്ടി ഉള്ളതിനാല്‍ പണം നഷ്ടപ്പെടുമെന്ന ആശങ്കയില്ലാതെ സാധാരണക്കാർക്ക് ഈ പദ്ധതിയില്‍ ചേരാം.
ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് സമാനമായി ഒരു നിശ്ചിത തുക നിശ്ചിത

കാലയളവിലേക്ക് നിക്ഷേപിച്ച്‌ പലിശ നേടുന്ന രീതിയാണിത്. 1, 2, 3, 5 വർഷം എന്നിങ്ങനെ വ്യത്യസ്ത കാലയളവുകളില്‍ പണം നിക്ഷേപിക്കാനുള്ള സൗകര്യം ഇതിലുണ്ട്. ഓരോ കാലയളവിനും വ്യത്യസ്തമായ പലിശ നിരക്കുകളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ കാലാവധിയും പലിശ നിരക്കും
1 വർഷം: 6.9 ശതമാനം പലിശ.
2 വർഷം: 7.0 ശതമാനം പലിശ.
3 വർഷം: 7.1 ശതമാനം പലിശ.
5 വർഷം: 7.5 ശതമാനം പലിശ (ഏറ്റവും ഉയർന്ന നിരക്ക്).

നിക്ഷേപിക്കുന്നത് എങ്ങനെ?
ഏതൊരു പോസ്റ്റ് ഓഫീസിലും വെറും 1,000 രൂപ നല്‍കി അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പിന്നീട് 100 രൂപയുടെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ഇതിന് ഉയർന്ന നിക്ഷേപ പരിധിയില്ല. ഒരേ പോസ്റ്റ് ഓഫീസിലോ വ്യത്യസ്ത ഓഫീസുകളിലോ ഒന്നിലധികം അക്കൗണ്ടുകള്‍ തുടങ്ങാനും സാധിക്കും. പലിശ കണക്കാക്കുന്നത് ത്രൈമാസ അടിസ്ഥാനത്തിലാണെങ്കിലും പണം ലഭിക്കുന്നത് വാർഷിക അടിസ്ഥാനത്തിലായിരിക്കും.

5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര ലഭിക്കും?
നിങ്ങള്‍ 5 വർഷത്തെ കാലാവധിയില്‍ 4.5 ലക്ഷം രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. 7.5 ശതമാനം പലിശ നിരക്കില്‍ കാലാവധി പൂർത്തിയാകുമ്പോള്‍ ഏകദേശം 6.51 ലക്ഷം രൂപ നിങ്ങള്‍ക്ക് തിരികെ ലഭിക്കും. അതായത്, നിക്ഷേപ തുകയ്ക്ക് പുറമെ 2.01 ലക്ഷം രൂപ പലിശ ഇനത്തില്‍ മാത്രം ലഭിക്കുന്നു. നികുതി ഇളവുകള്‍ ആഗ്രഹിക്കുന്നവർക്ക് 5 വർഷത്തെ നിക്ഷേപത്തിന് ആദായനികുതി നിയമത്തിലെ 80C പ്രകാരം ഇളവും ലഭിക്കും.