
കണ്ണൂർ : മലയാളി യുവാവിനെ ഷാർജയിലെ ജുബൈൽ ബീച്ചിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കണ്ണൂർ കുറ്റിയാട്ടൂർ ചെറുവത്തലമൊട്ട സ്വദേശി ഷാബു പഴയക്കലിനെ (43)യാണ് തെരച്ചിലിൽ കണ്ടെത്തിയത്. മൂന്നുവർഷത്തിലേറെയായി അജ്മാനിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലിചെയ്യുകയായിരുന്നു.
ഒരാഴ്ചയോളമായി കാണാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുകയായിരുന്നു. സുഹൃത്തുക്കളെ കാണാനെന്നുപറഞ്ഞ് അജ്മാനിലെ ക്യാമ്പിൽനിന്ന് കമ്പനിയുടെ വാഹനത്തിൽ ഷാർജ ജുബൈൽ ബസ് സ്റ്റേഷനിൽ കഴിഞ്ഞയാഴ്ച ഇറങ്ങിയിരുന്നു. പിന്നീട് യാതൊരു വിവരവുമുണ്ടായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊബൈൽ ഫോൺ മ്യൂട്ട് ചെയ്ത് മുറിയിൽത്തന്നെ സൂക്ഷിക്കുകയായിരുന്നു. പിന്നീട് ഷാർജ പോലീസ് വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ മൃതദേഹം തിരിച്ചറിഞ്ഞു. മുൻപ് കുവൈത്തിലും ജോലിചെയ്തിരുന്നു. 10 വർഷത്തോളമായി പ്രവാസിയാണ്.
പരേതനായ മാധവന്റെയും യശോദയുടെയും മകനാണ്. ഭാര്യ: വിജിഷ, മകൾ: ഇവാനിയ.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇടപെട്ടിട്ടുണ്ട്.



