play-sharp-fill
ബിജെപി ആഹ്ലാദ പ്രകടനം നടത്തി

ബിജെപി ആഹ്ലാദ പ്രകടനം നടത്തി

സ്വന്തം ലേഖകൻ
കോട്ടയം: ചരിത്രപരമായ തീരുമാനം എടുത്ത നരേന്ദ്രമോദിസർക്കാരിന് അഭിവാദ്യം അർപ്പിച്ചുക്കൊണ്ട് കോട്ടയത്ത് ആഹ്ലാദപ്രകടനം നടത്തി. ഒരു രാജ്യം ഒരു കൊടി എന്ന ആശയം ഇനി കന്യാകുമാരി മുതൽ കാശ്മീർ വരെ രാജ്യത്തിന്റെ ത്രിവർണ്ണ പതാക പാറുമെന്നും, ചരിത്രപരമായ തീരുമാനം രാജ്യത്തിനായി സ്വീകരിച്ചപ്പോൾ കേരളത്തിലെ ഇടതുപക്ഷവും രാജ്യത്തെ കോൺഗ്രസ്സ് പ്രതിപക്ഷവും ഇതിനെ എതിർത്തത് തികച്ചും രാഷ്ട്രീയ വൈരാഗ്യമായ കാര്യമാണെന്ന് ജില്ലാ ജന:സെക്രട്ടറി ലിജിൻ ലാൽ അഭിപ്രായപ്പെട്ടു.

ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡൻറ് നന്ദൻ നട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാനസമിതിഅംഗം ടി.എൻ ഹരികുമാർ, ബിജെപി ജില്ലാ സെക്രട്ടറി കെ.പി ഭുവനേശ്, മഹിളാമോർച്ച സംസ്ഥാന വൈ. പ്രസിഡന്റ് റീബാവർക്കി,യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ, നേതാക്കളായ ബിനു ആർ വാര്യർ, ലാൽകൃഷ്ണ,വി പി മുകേഷ്,ഗിരീഷ് വടവാതൂർ, ഡോ.ഇ.ആർ വിജയകുമാർ, കുടമാളൂർ രാധാകൃഷ്ണൻ, നാസർ റാവുത്തർ, രാജേഷ് ചെറിയമടം, ഷാജി തൈച്ചിറ,സിന്ധു അജിത്ത്, ടി.കെ അനിൽ കുമാർ,ഉണ്ണി വടവാതൂർ, ബിജു കുമാരനല്ലൂർ,ഹരി കിഴക്കേക്കുറ്റ് തുടങ്ങിയവർ സംസാരിച്ചു.