
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള; സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി, കൂടുതല്‍ അറസ്റ്റിന് സാധ്യത
സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോർട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ പരിശോധന നടത്തിയ വിഎസ്എസ്സി യിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. പാളികള്‍ മാറ്റിയിട്ടുണ്ടോ എന്നതില്‍ വ്യക്തത ഉണ്ടാക്കാൻ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം.
പാളികള്‍ പുതിയതാണോ പഴയതാണോ എന്നറിയാൻ പരിശോധന നടത്തേണ്ടതുണ്ട്. ജനുവരി 20ന് വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് കോടതി അനുമതി നല്കി. വാതില്പാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി 9ന് വീണ്ടും കേസ് പരിഗണിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്ഐടിയുടെ പരിശോധന നാളെ സനിധാനത്ത് നടക്കും. പഴയ വാതിലും പരിശോധിക്കാനാണ് തീരുമാനം. വിഎസ്എസ്സിയുടെ പരിശോധന റിപ്പോർട്ട് സാങ്കേതിക സ്വഭാവം ഉള്ളതാണ്. വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരണം. അതിന് പരിശോധന നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് കൂടുതല്‍ വ്യക്തത ഉണ്ടാക്കണം. ആവശ്യമെങ്കില്‍ മറ്റ് സാങ്കേതിക വിദഗ്ധരുടെ ഉപദേശവും സ്വീകരിക്കാം എന്നും കോടതി വ്യക്തമാക്കി.
രേഖകളില്‍ ഉള്ളത് ഗുരുതരവും ആശങ്കാജനകവുമായ കണ്ടെത്തലുകളെന്നാണ് ഹൈക്കോടതി വ്യക്തമാക്കുന്നത്. ദേവസ്വം സ്വത്തുക്കളുടെ ആസൂത്രിത കവർച്ചയുടെ സൂചനയെന്നും കോടതി പറയുന്നു. ക്ഷേത്രം സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടവർ തന്നെ കൊള്ളക്ക് നേതൃത്വം നല്‍കിയെന്നും സംശയമുണ്ട്



