സ്വര്‍ണപ്പാളികള്‍ മാറ്റിയിട്ടുണ്ടോ എന്നും സംശയം; ആശങ്ക ബലപ്പെടുത്തി പരിശോധനാ റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണമെന്ന് കോടതി

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ സ്വർണപ്പാളികള്‍ മാറ്റിയിട്ടുണ്ടോ എന്ന് സംശയം ഉന്നയിച്ച്‌ ഹൈക്കോടതി.

video
play-sharp-fill

സംശയം ബലപ്പെടുത്തുന്നതാണ് വി.എസ്.എസ്.സിയുടെ പരിശോധനാ റിപ്പോർട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ പരിശോധന നടത്തിയ വി.എസ്.എസ്.സിയിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണമെന്ന് കോടതി നിർ‌ദ്ദേശിച്ചു.

പാളികള്‍ മാറ്റിയിട്ടുണ്ടോ എന്നതില്‍ വ്യക്തത ഉണ്ടാക്കാൻ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. പാളികള്‍ പുതിയതാണോ പഴയതാണോ എന്നറിയാൻ പരിശോധന നടതത്തേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 20ന് വീണ്ടും പരിശോധന നടത്താൻ എസ്.ഐ.ടിക്ക് അനുമതി നല്‍കിയിട്ടുണ്ട്. വാതില്‍പാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി 9ന് വീണ്ടും കേസ് പരിഗണിക്കും.