ഈ സൂചനകൾ അവഗണിക്കരുത്, കാൻസർ ലക്ഷണങ്ങൾ ആകാം

Spread the love

ദഹനക്കേട്, നെഞ്ചെരിച്ചിൽ
ദഹനക്കേട്, നെഞ്ചെരിച്ചിൽ, അല്ലെങ്കിൽ വയറ്റിലെ അസ്വസ്ഥത എന്നിവയാണ് വയറിലെ ക്യാന്‍സറിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.

video
play-sharp-fill

നിരന്തരമായ വയറുവേദന
വയറിന്‍റെ മുകൾ ഭാഗത്തെ നിരന്തരമായ വേദനയും ചിലപ്പോള്‍ വയറിലെ ക്യാന്‍സറിന്‍റെ സൂചനയാകാം.

ഛർദ്ദി
ഭക്ഷണത്തിനു ശേഷം ഇടയ്ക്കിടെ ഛർദ്ദില്‍ ഉണ്ടാവുക, ഛർദ്ദിക്കുമ്പോള്‍ രക്തം വരുക തുടങ്ങിയവയും നിസാരമായി കാണേണ്ട.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറിലെ നീർവീക്കം
വയറിലെ നീർവീക്കം, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ തുടങ്ങിയവയൊക്കെ ചിലപ്പോള്‍ വയറിലെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ആകാം.

കറുത്ത നിറമുള്ള മലം പോവുക
മലബന്ധം, കറുത്ത നിറമുള്ള മലം പോവുക, അകാരണമായി വിശദീകരിക്കാനാവാത്ത തരത്തില്‍ ശരീരഭാരം കുറയുക, ക്ഷീണം, തുടങ്ങിയവയൊക്കെ ചിലപ്പോള്‍ വയറിലെ ക്യാന്‍സറിന്‍റെ സൂചനകളാകാം.

ആമാശയ ക്യാൻസറിനുള്ള പ്രധാന കാരണങ്ങൾ
ഹെലിക്കോബാക്റ്റർ പൈലോറി അണുബാധ, ഭക്ഷണത്തിലെ ഘടകങ്ങൾ, മദ്യത്തിന്‍റെയും പുകയില ഉൽപന്നങ്ങളുടെയും ഉപയോഗം, ജനിതക കാരണങ്ങള്‍ തുടങ്ങിയവ ആമാശയ ക്യാൻസർ വരാനുള്ള സാധ്യതയെ കൂട്ടും