ശബരിമല സീസണിൽ ശുചികരണം നടത്തിയ തൊഴിലാളികൾക്ക് പ്രതിഫലം നൽകിയില്ലെന്ന് പരാതി: എരുമേലിയിൽ വൻ പ്രതിഷേധം.

Spread the love

കോട്ടയം: എരുമേലിയില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് പ്രതിഫലം നല്‍കിയില്ല. ക്ഷേത്രത്തിന് മുൻപില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.

video
play-sharp-fill

19500 രൂപ വീതം 125 തൊഴിലാളികള്‍ക്കാണ് നല്‍കാനുള്ളത്. ദേവസ്വം ബോർഡ് ആണ് പണം നല്‍കേണ്ടത്. പത്തനംതിട്ട ജില്ലാ കലക്ടർ കോട്ടയം കലക്‌ട്രേറ്റിലേക്കിലേക്ക് പണം കൈമാറുകയാണ് ചെയ്യുന്നത്.

35 ദിവസത്തെ ശമ്പള കുടിശ്ശികയാണ് കിട്ടാനുള്ളത്. ചോരനീരാക്കി പണിയെടുത്ത തൊഴിലാളികള്‍ക്ക് ഒരു രൂപ പോലും കൂലി നല്‍കാൻ ദേവസ്വം ബോർഡ് തയ്യാറായിട്ടില്ലെന്നു തൊഴിലാളികള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണമില്ലാതെ എങ്ങനെ നാട്ടിലേക്ക് മടങ്ങും എന്നാണ് ഇവർ ചോദിക്കുന്നത്. തമിഴ്നാട് സ്വദേശികളാണിവർ