പ്രസംഗം തുടങ്ങവെ രാഹുൽ ഗാന്ധി നേതാക്കളുടെ പേര് പറയുന്ന കൂട്ടത്തിൽ ശശി തരൂരിൻ്റെ പേര് മാത്രം പറഞ്ഞില്ല ; പ്രതിഷേധം അറിയിച്ച് പരിപാടിക്കിടെ വേദിവിട്ട് ഇറങ്ങി ശശിതരൂർ

Spread the love

കൊച്ചി കോൺഗ്രസ് മഹാ പഞ്ചായത്ത് പരിപാടിയിൽ ​​രാഹുൽ ​ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ശശി തരൂർ. കൊച്ചിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിക്കിടെയാണ് ശശി തരൂരിന്റെ പ്രതിഷേധം ഉണ്ടായത്. പരിപാടി തീരും മമുൻപ് ശശി തരൂർ വേദി വിട്ട് ഇറങ്ങിപ്പോകുകയും ചെയ്തു.

video
play-sharp-fill

രാഹുൽ പ്രസംഗം തുടങ്ങവെ നേതാക്കളുടെ പേര് പറയുന്ന കൂട്ടത്തിൽ ശശി തരൂരിൻ്റെ പേര് മാത്രം പറഞ്ഞില്ലയെന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. തൻ്റെ പേരു മാത്രം പറയാതെ ഉണ്ടായ അവഗണനയിലാണ് പ്രതിഷേധ സൂചകമായി ശശി തരൂർ വേദി വിട്ട് ഇറങ്ങിയത്.

​രാഹുൽ ​ഗാന്ധിയുടെ പരിപാടിയിൽ രാഹുൽ എത്തുന്നതിന് മുന്നെ സംസാരിക്കേണ്ടുന്ന പൈലറ്റ് പ്രസംഗകൻ മാത്രം ആക്കിയതിലും തരൂരിന് പരിഭവമുണ്ട്. ഇതൊക്കെയാണ് ശശി തരൂരിനെ ചൊടിപ്പിച്ചത്. സംഭവത്തിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധമറിയിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group