
കോഴിക്കോട്: അരീക്കോട് വീണ്ടും തെരുവുനായ ആക്രമണം. ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിക്ക് കടിയേറ്റു. സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിക്കാണ് നായയുടെ കടിയേറ്റത്.
പ്രൊവിഡൻസ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി യാഷികയ്ക്കാണ് കടിയേറ്റത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയുടെ പിറകിലൂടെ എത്തിയാണ് തെരുവുനായ ആക്രമിച്ചത്.
അക്രമണത്തിൽ കാലിന് കടിയേറ്റ വിദ്യാർത്ഥിനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസവും ഇതിന് സമീപപ്രദേശത്ത് തെരുവ്‌നായ ആക്രമണമുണ്ടായിരുന്നു. വീട്ടുവരാന്തയില്‍ കിടക്കുകയായിരുന്ന ഒരുവയസ്സുള്ള പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ നാല് പേര്‍ക്കാണ് കടിയേറ്റത്.



