കേരഫെഡ് ചെയർമാൻ നിയമനം അനധികൃതമെന്ന് ഓഡിറ്റ് റിപ്പോർട്ട്; മുൻ ഓഡിറ്റുകളിൽ കണ്ടെത്തിയ ന്യൂനതകൾ ഇതുവരെ കേരഫെഡ് പരിഹരിച്ചില്ല ;കേര ഫെഡിൽ വൻ പ്രതിസന്ധി

Spread the love

തിരുവനന്തപുരം: കേര ഫെഡിൽ ചെയർമാൻ നിയമനം അനധികൃതമെന്ന് ഓഡിറ്റ് റിപ്പോർട്ട്.
നിലവിലെ സ്ഥിതി സ്ഥാപനത്തെ ഗുരുതരമായ ഭരണസ്തംഭനത്തിലേക്ക് നയിക്കുകയാണെന്ന് റിപ്പോർട്ട്.

video
play-sharp-fill

സിപിഐ നോമിനിയായി 2022 ഫെബ്രുവരിയിലാണ് വി. ചാമുണ്ണി ചെയർമാനായത്. 1969-ലെ കേരള സഹകരണനിയമം ലംഘിച്ചാണ് സർക്കാർ നോമിനിയായ സിപിഐ അംഗത്തെ ചെയർമാനായി നിയമിച്ചത്.

അപെക്‌സ് സൊസൈറ്റികളിൽ സർക്കാർ നോമിനിയെ ചെയർമാനായി നിയമിക്കാൻ നിയമം (സെക്ഷൻ 21 (A) വ്യക്തമായി വിലക്കിയിരിക്കെയാണ് നിയമനം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനധികൃത നിയമനം നടന്നതിനാൽ നിലവിലെ ഭരണസമിതി എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങൾക്കും നിയമസാധുത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കേരഫെഡിന്റെ ഭരണസമിതി ഘടന നിയമവിരുദ്ധമാണെന്നും ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട 10 ഡയറക്ടർമാരടങ്ങിയ ഭരണസമിതിയാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇതിൽ ഒൻപത് പേർ സിപിഎമ്മും ഒരംഗം സിപിഐയുമാണ്.

ഈ സിപിഎം അംഗത്തിനെതിരെ നിയമന-ധന തട്ടിപ്പ് ഉൾപ്പടെയുള്ള ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ഇദ്ദേഹം ചെയർമാൻ പദവിയിലേക്ക് എത്താനുള്ള നീക്കം നടത്തുന്നതിനെതിരെ സിപിഎം പ്രതിരോധം തീർക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

ഭരണസമിതിയിൽ ഉൾപ്പെട്ടിരിക്കുന്ന അംഗങ്ങളുടെ യോഗ്യതയേയും ഓഡിറ്റർ ചോദ്യംചെയ്യുന്നുണ്ട്.മുൻ ഓഡിറ്റുകളിൽ കണ്ടെത്തിയ ന്യൂനതകൾ ഇതുവരെ കേരഫെഡ് പരിഹരിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

അനധികൃത നിയമനവും തുടർന്നുണ്ടായ സംഭവവികാസങ്ങളും കടുത്ത പ്രതിസന്ധിയിലേയ്ക്കാണ് കേരഫെഡിനെ നയിക്കുന്നത്.