
കട്ടപ്പന: കട്ടപ്പന തെവരയാറില്‍ ഒരു ലക്ഷം രൂപ വിലവരുന്ന 220 കിലോയോളം ഏലയ്ക്ക മോഷ്ടിച്ച അച്ഛനും മകനും പിടിയില്‍.
കുപ്രസിദ്ധ മോഷ്ടാക്കളായ കാമാക്ഷി വലിയപറമ്പില്‍ വീട്ടില്‍ കാമാക്ഷി എസ്.ഐ എന്ന പേരില്‍ അറിയപ്പെടുന്ന ബിജുവിനേയും മകൻ ബിബിൻ ബിജുവിനേയുമാണ് കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേരളത്തിലുടനീളം വിവിധ മോഷണക്കേസുകളില്‍ ഇവർ പ്രതികളാണ്.
കട്ടപ്പന തെവരയാറില്‍ പള്ളിക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന വീടോടു കൂടിയ ഏലക്ക സ്റ്റോറില്‍ നിന്നാണ് കഴിഞ്ഞ മാസം 29-ന് രാത്രിയില്‍ 110,000 രൂപ വില വരുന്ന 220 കിലോയോളം പച്ച ഏലയ്ക്ക അച്ഛനും മകനും കൂടി മോഷ്‌ടിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ഏലയ്ക്ക പിറ്റേന്ന് പരിചയക്കാരനായ കൗമാരക്കാരൻ്റെ സഹായത്തോടെ രാവിലെ 9 മണിക്ക് ശേഷം നെടുങ്കണ്ടത്തെ മലഞ്ചരക്ക് വ്യാപാര കേന്ദ്രത്തില്‍ എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു.
മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങുകയായിരുന്നു ഇവരുടെ രീതി.



