
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്‍ ഇഹാൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത്.
കുഞ്ഞിന്റെ വയറ്റില്‍ ക്ഷതമുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടില്‍ പറയുന്നു. ഇത് മൂലമുണ്ടായ ആന്തരിക രക്ഷാസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഈ ക്ഷതം എങ്ങനെ ഉണ്ടായി എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതിന് പുറമെ കുഞ്ഞിന്റെ കൈയില്‍ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുമുണ്ട്.
ജനുവരി 16 വെള്ളിയാഴ്ച രാത്രിയാണ് നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം സ്വദേശി ഷിജിലിന്റേയും കൃഷ്ണപ്രിയയുടെ മകന്‍ ഇഹാൻ കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചയോടെ കുട്ടി മരണത്തിന് കീഴടങ്ങി. അച്ഛൻ വാങ്ങി നല്‍കിയ ബിസ്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുട്ടി അബോധാവസ്ഥയിലായതെന്ന് ആദ്യഘട്ടത്തില്‍ സംശയം ഉയർന്നിരുന്നു. ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ വായയില്‍ നിന്ന് നുരയും പതയും വരികയും ചുണ്ടുകള്‍ക്ക് നീലനിറം ബാധിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. സംശയത്തെ തുടര്‍ന്ന് ബിസ്‌ക്കറ്റ് പരിശോധിച്ചെങ്കിലും വിഷാംശം ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷിജിലും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. ബന്ധുക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ഇവര്‍ ഒന്നിച്ച് താമസിച്ച് തുടങ്ങിയത്.



