
കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവക തൃതീയ ജൂബിലി സ്മാരക കൺവന്ഷന് 25 മുതല് ഫെബ്രുവരി ഒന്നു വരെ ബേക്കര് സ്കൂള് മൈതാനിയില് നടക്കും.
25ന് വൈകുന്നേരം ആറിന് ബിഷപ് ഡോ. മലയില് സാബു കോശി ചെറിയാന് ഉദ്ഘാടനം നിര്വഹിക്കും. തുടര്ന്നുള്ള ദിവസങ്ങളില് സിഎന്ഐ ബിഷപ് പോള് സ്വരൂപ്, ബിഷപ് കുര്യന് പീറ്റര്, ജെന്നി ക്രിസ്റ്റഫര്, ജോര്ജ് പി. ഉമ്മന്, ജോര്ജ് കോശി ബാംഗ്ലൂര് എന്നിവര് പ്രസംഗിക്കും.
26 മുതല് 31 വരെ രാവിലെ 7.30ന് വേദപഠന ക്ലാസുകള് നടക്കും. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് 1.30 ന് മഹായിടവക സംഗമത്തിന് ബിഷപ് ഡോ. മലയില് സാബു കോശി ചെറിയാന്, വൈദിക സെക്രട്ടറി റവ. അനിയന് കെ. പോള്, അല്മായ സെക്രട്ടറി

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റീഫന് ജെ. ഡാനിയേല്, ട്രഷറര് റവ. ജിജി ജോണ് ജേക്കബ്, രജിസ്ട്രാര് ഷീബാ തരകന് എന്നിവര് നേതൃത്വം നല്കും. അന്നേദിവസം രാവിലെ 9.30ന് വിശുദ്ധ സംസര്ഗ ശുശ്രൂഷയ്ക്ക് ബിഷപ് കുര്യന് പീറ്റര് മുഖ്യകാര്മികത്വം വഹിക്കും.
മിഷനറി സമ്മേളനം, പരിസ്ഥിതി സംരക്ഷണ സമ്മേളനം, ലഹരിവിരുദ്ധ സമ്മേളനം എന്നിവയും വിവിധ ദിവസങ്ങളില് നടക്കും.



