കുമരകം കോണത്താറ്റു പാലത്തിന് സമീപത്തെ ബണ്ടിലെ ടൈലുകൾ പൊളിച്ചു തുടങ്ങി: എന്നിട്ടും താൽക്കാലിക ബണ്ട് പൊളിച്ചു നീക്കാൻ നടപടിയില്ല: തോട് മലിനപ്പെട്ട് ദുർഗന്ധം വമിക്കുന്നു.

Spread the love

കുമരകം: കോണത്താറ്റ് പാലം നിർമാണത്തിനായി ആശുപത്രി തോടിന് കുറുകെ നിർമ്മിച്ച താൽക്കാലിക ബണ്ടിന് മുകളിൽ നിരത്തിയിരുന്ന ടൈലുകൾ പൊളിച്ചു തുടങ്ങി. സമീപത്തെ ഇട റോഡിൽ പാകാനാണ് ടൈലുകൾ പൊളിച്ചെടുക്കുന്നത്.

video
play-sharp-fill

ആറുമാസങ്ങൾ കൊണ്ട് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ബണ്ട് പൊളിച്ചുമാറ്റും എന്നായിരുന്നു അന്നത്തെ വാഗ്ദാനം. എന്നാൽ വർഷങ്ങൾ നാലായിട്ടും ഇനിയും ബണ്ട് പൊളിക്കാതിരിക്കാൻ അധികൃതർ പല മുടന്തൻ ന്യായങ്ങളാണ് നിരത്തുന്നത്. ഡിപ്പാർട്ട്മെന്റിൽ നിന്നും ഉത്തരവ് ലഭിച്ചിട്ടില്ലെന്നൊക്കെയാണ് വിശദീകരണം.

തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ട് ജല മലിനീകരണം രൂക്ഷമായിട്ടും ബണ്ട് പൊളിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി പോലെയാണ് . നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ കോൺക്രീറ്റ് തൂമ്പുകൾ സ്ഥാപിച്ചിരുന്നെങ്കിലും ബണ്ടിന്റെ ഇരുവശങ്ങളിലും പോളയും പുൽക്കെട്ടും തിങ്ങി നിറഞ്ഞതോടെ നീരൊഴുക്ക് നിലച്ചതാണ് തോട്ടിലെ ജലം മലിനമാകാൻ കാരണം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബണ്ട് പൊളിക്കാതെ കിടക്കുന്നത് മത്സ്യത്തൊഴിലാളികൾക്കും സമീപ പാടശേഖരങ്ങളിലെ കർഷകർക്കും അഭിമുഖീകരിക്കേണ്ടിവരുന്നത് വലിയ പ്രതിസന്ധിയാണ്. പാലം നിർമ്മാണം പൂർത്തിയാക്കി വാഹനങ്ങൾ ഗതാഗതം നടത്താൻ തുടങ്ങിയിട്ട് മാസങ്ങൾ ആയിട്ടും ബണ്ട് പൊളിക്കാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.