
പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്വകാര്യ ബസ്സിനുള്ളില്‍ വീണ് പരിക്കേറ്റ 71കാരിയെ ആശുപത്രിക്ക് സമീപം ഇറക്കി വിട്ടെന്ന് പരാതി. ബസില്‍ നിന്ന് വീണു കയ്യൊടിഞ്ഞ ഓമന വിജയനെയാണ് വണ്ടിയില്‍ നിന്ന് ഇറക്കിവിട്ടത്.
ഇന്നലെ ഇലന്തൂരിലായിരുന്നു സംഭവം. ചെങ്ങന്നൂർ – പത്തനംതിട്ട റൂട്ടില്‍ ഓടുന്ന മാടപ്പള്ളില്‍ എന്ന ബസിനെതിരെയാണ് ആരോപണം. ബസ് അമിതവേഗത്തില്‍ ആയിരുന്നെന്നും പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ തെറിച്ചുവീണ് ഇടതു കൈയ്ക്ക് പരിക്ക് പറ്റിയെന്നുമാണ് ഓമന പറയുന്നത്. അപകടം സംഭവിച്ചിട്ടും ബസ് നിർത്താൻ പോലും ജീവനക്കാർ തയ്യാറായില്ല. ഒടുവില്‍ മറ്റ് യാത്രക്കാർ ബഹളം വച്ചപ്പോഴാണ് ബസ് പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ മുന്നിലുള്ള റോഡില്‍ നിർത്തി ഓമനയെ ഇറക്കിവിട്ടത്.
സംഭവത്തില്‍ നിയമ നടപടിയുമായി മുൻപോട്ട് പോകുമെന്ന് വയോധിക പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


