തൃശൂർ ഗവ. മെഡിക്കൽകോളേജ് ഹോസ്റ്റലിൽനിന്ന് ഡോക്ടറുടെ ഇരുപതു പവൻ സ്വർണം കവർന്നു; പ്രതികൾ രക്ഷപ്പെട്ടത് മറ്റൊരു ഡോക്ടറുടെ ബൈക്ക് മോഷ്ടിച്ച്

Spread the love

തൃശൂർ: തൃശൂർ ഗവ. മെഡിക്കൽകോളേജ് ഹോസ്റ്റലിൽനിന്ന് പിജി ഡോക്ടറുടെ ഇരുപതു പവൻ സ്വർണം കവർന്നു. ഞായറാഴ്ച പുലർച്ചേ മൂന്നോടെയായിരുന്നു മോഷണം.

video
play-sharp-fill

ശിശുരോഗവിഭാഗം പിജി ഡോക്ടറായ ശ്രേയാ പോളിന്റെ സ്വർണാഭരണങ്ങളാണ് കവർന്നത്. രണ്ടുപേരാണ് മോഷണത്തിനു പിന്നിലെന്നാണ് സംശയം. മുഖം മറച്ചാണ് മോഷ്ടാക്കൾ ഹോസ്റ്റലിലെത്തിയത്. ഹോസ്റ്റലിന്റെ പൂട്ടുതകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ അലമാര കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്.

മറ്റൊരു പിജി ഡോക്ടറുടെ ബൈക്ക് മോഷ്ടിച്ചാണ് ഇവർ മെഡിക്കൽ കോളേജ് വിട്ടത്. ഓർത്തോ വിഭാഗത്തിലെ പിജി ഡോക്ടർ രോഹന്റെ ബൈക്കാണ് മോഷ്ടിച്ചത്. മോഷണം നടക്കുമ്പോൾ ഡോ. ശ്രേയാ പോൾ സ്വന്തം വീട്ടിലായിരുന്നു. ഞായറാഴ്ച ഹോസ്റ്റലിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഇല്ലായിരുന്നു. സംഭവത്തെക്കുറിച്ച് മെഡിക്കൽകോളേജ് പോലീസ് അന്വേഷണമാരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ള വസ്ത്രം ധരിച്ചെത്തിയ മോഷ്ടാക്കൾ മറ്റൊരു കളറിലുള്ള വസ്ത്രം ധരിച്ചാണ് പുറത്തു വരുന്നത്. സ്വന്തം വാഹനത്തിലല്ലാതെ എത്തിയ മോഷ്ടാക്കൾ പരിസരത്ത് എവിടെയെങ്കിലും താമസിച്ചിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.