കരൂര്‍ ദുരന്തം; രണ്ടാംഘട്ടമൊഴി രേഖപ്പെടുത്തുവാൻ വിജയ് ഇന്ന് സിബിഐക്ക് മുന്നില്‍ ഹാജരാകും

Spread the love

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാംഘട്ടമൊഴി രേഖപ്പെടുത്തുന്നതിനായി നടനും ടി.വി.കെ പാർട്ടി അധ്യക്ഷനുമായ വിജയ് ഇന്ന് വീണ്ടും സിബിഐക്ക് മുൻപില്‍ ഹാജരാകും.

video
play-sharp-fill

ഡല്‍ഹി സിബിഐ ആസ്ഥാനത്ത് 11 മണിക്കാണ് വിജയ് ഹാജരാവുക. കഴിഞ്ഞയാഴ്ച നാലര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണ്ടും ഹാജരാകാൻ ആയിരുന്നു സിബിഐയുടെ നിർദേശം.

കഴിഞ്ഞ തവണ ഹാജരായപ്പോള്‍ നല്‍കിയ ചില മൊഴികളില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. തുടർന്നാണ് രണ്ടാമതും ഹാജരാകാൻ നോട്ടീസ് നല്‍കിയത്. തമിഴ്നാട്ടിലെ പൊങ്കല്‍ ആഘോഷങ്ങള്‍ പ്രമാണിച്ച്‌ ഹാജരാകാൻ വിജയ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മൊഴിയെടുപ്പ് ഇന്നത്തേക്ക് മാറ്റിവെച്ചത്.
സെപ്റ്റംബർ 27 നാണ് വിജയ് പങ്കെടുത്ത ടിവികെ യോഗത്തില്‍ തിക്കിലും തിരക്കിലും 41 പേർക്ക് ജീവന്‍ നഷ്ടമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group