തെരഞ്ഞെടുപ്പിനൊരുങ്ങി കുടുംബശ്രീയും;അടുത്ത മൂന്ന് വര്‍ഷത്തേയ്‌ക്കുള്ള ഭാരവാഹികള്‍ക്കായുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്

Spread the love

കോട്ടയം : കുടുംബശ്രീ വാശിയേറിയ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ആറ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഒന്നാംഘട്ടം ഇന്നലെ ആരംഭിച്ചു. ഫെബ്രുവരി 21ന് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (സി.ഡി.എസ്) ഭാരവാഹികൾ സ്ഥാനം ഏൽക്കുന്നതോടെയാണ് ആറുഘട്ട തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത്.

video
play-sharp-fill

43 ലക്ഷം കുടുംബങ്ങൾ അംഗമായ 2.65 ലക്ഷം അയൽക്കൂട്ടങ്ങൾ, വാർഡുതലത്തിൽ 19,773 ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റികൾ (എ.ഡി.എസ്), ഗ്രാമപഞ്ചാഞ്ഞ് തലത്തിൽ 1072 കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികൾ (സി.ഡി.എസ് ) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

ജനുവരി 20 വരെ അയൽക്കൂട്ടങ്ങളിൽ അധ്യക്ഷയെ കണ്ടെത്തുന്നതാണ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഒന്നാംഘട്ടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി ഏഴ് മുതൽ 11 വരെ വാർഡുകളിൽ എ.ഡി.എസ് തെരഞ്ഞെടുപ്പ് നടത്തും. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി അടക്കം 11 പേരെയാണ് കണ്ടെത്തേണ്ടത്.

തുടർന്ന് വാർഡുതല എ.ഡി.എസ് പ്രതിനിധികൾ ഫെബ്രുവരി 20ന് യോഗം ചേർന്ന് അതാത് ഗ്രാമ പഞ്ചായത്ത് തലത്തിൽ സി.ഡി.എസ് അധ്യക്ഷന്മാരെയും ഉപസമിതി അംഗങ്ങളെയും തെരഞ്ഞെടുക്കും. സി.ഡി.എസുകളുടെ അധികാരം കൈയടക്കാൻ തന്ത്രങ്ങൾ മെനയുകയാണ് വിവിധ രാഷ്ട്രീയപാർട്ടികൾ.