കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി;ഒഴിവായത് വൻദുരന്തം; നിമിഷങ്ങൾക്കകം ബസ് കത്തിയെരി‍ഞ്ഞു;തീപിടിച്ചത് രാജാക്കാട് നിന്ന് എറണാകുളത്തേക്ക് വിവാഹത്തിന് പോയ സംഘം സഞ്ചരിച്ച ബസ്

Spread the love

എറണാകുളം: കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. എറണാകുളം കോതമംഗലം തലക്കോട് ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ബസ് പൂർണമായും കത്തിനശിച്ചു.

video
play-sharp-fill

രാജാക്കാട് നിന്ന് എറണാകുളത്തേക്ക് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്.

വിവാഹചടങ്ങിന് പോയി തിരിച്ചുവരുകയായിരുന്ന ശാന്തൻപാറ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. തീ ഉയർന്ന ഉടനെ ബസിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group