മണ്ഡല– മകരവിളക്ക് തീർഥാടനം;അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കെ അയ്യപ്പദർശനപുണ്യം തേടി സന്നിധാനത്തേക്ക് തീർഥാടകരുടെ പ്രവാഹം;ഇന്ന് രാത്രി 10ന് നടയടയ്ക്കും വരെ ഭക്തർക്ക് ദർശനം നടത്താം

Spread the love

ശബരിമല: മണ്ഡല– മകരവിളക്ക് തീർഥാടനം അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കെ അയ്യപ്പദർശനപുണ്യം തേടി സന്നിധാനത്തേക്ക് തീർഥാടകരുടെ പ്രവാഹം.

video
play-sharp-fill

അവസാന ദിവസങ്ങളിൽ ഇത്രയും തിരക്ക് അനുഭവപ്പെടുന്നത് ആദ്യമായിട്ടാണെന്ന് വർഷങ്ങളായി സന്നിധാനത്തു ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ ദിവസം 99,700 ഭക്തരാണ് ദർശനത്തിന് എത്തിയത്. ഇന്നലെ വൈകിട്ടുവരെ 67,000 പേർ എത്തി. അപ്പം, അരവണ കൗണ്ടറുകളിൽ നീണ്ട ക്യൂവാണുള്ളത്.

തിരക്കു വർധിച്ചതോടെ പമ്പയിൽ തീർഥാടകർക്കു പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. അതേസമയം സന്നിധാനത്തു തമ്പടിച്ചിരുന്ന ഭക്തർ മലയിറങ്ങുന്നുണ്ട്. നെയ്യഭിഷേകം പൂർത്തിയായ ഇന്ന് പതിനെട്ടാംപടി കയറാനും ദർശനത്തിനും 4 മണിക്കൂർ വരെ തീർഥാടകർക്കു കാത്തു നിൽക്കേണ്ടി വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിൽ തീർഥാടകർക്കുള്ള ദർശനം തിങ്കളാഴ്ച രാത്രി 10ന് പൂർത്തിയാകും. തീർഥാടനത്തിനു സമാപനം കുറിച്ച് നാളെ രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് രാവിലെ 6.30ന് നട അടയ്ക്കും. പന്തളം രാജപ്രതിനിധിക്കു മാത്രമാണ് അന്ന് ദർശനം ഉണ്ടാക്കുക