
തിരുവനന്തപുരം: അച്ചടി വകുപ്പിന് കീഴില്‍ സ്ഥിര ജോലി നേടാൻ അവസരം. ഇലക്‌ട്രീഷ്യൻ ഗ്രേഡ് II തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.
ജില്ല അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്‍പര്യമുള്ളവർ കേരള പി.എസ്.സി വെബ്സൈറ്റ് മുഖാന്തിരം ഓണ്‍ലൈൻ അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
അച്ചടി വകുപ്പില്‍ ഇലക്‌ട്രീഷ്യൻ ഗ്രേഡ് II റിക്രൂട്ട്മെന്റ്. എറണാകുളം, കോഴിക്കോട് ജില്ലകളിലായി ഓരോ ഒഴിവുകളാണ് വന്നിട്ടുള്ളത്.
Department : Printing
Name of post : Electrician Grade II
CATEGORY NO: 771/2025
Last Date of Application 04.02.2026
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 രൂപമുതല്‍ 63,700 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 36നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികള്‍ 02.01.1989-നും 01.01.2007 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റു
പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും).
യോഗ്യത
SSLC/JTSLC വിജയം അല്ലെങ്കില്‍ തത്തുല്യ യോഗ്യത
കൂടെ Electrical/Electronics Engineering -ല്‍ ഉള്ള ഡിപ്ലോമ ; അല്ലെങ്കില്‍ Electrical/Wireman/ Elecronics ട്രേഡില്‍ നേടിയിട്ടുള്ള നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഇന്ത്യൻ ഡിഫൻസ് സർവീസസിന്റെ ടെക്നിക്കല്‍ ടെസ്റ്റിംഗ് ബോർഡുകള്‍ നല്‍കുന്ന ട്രേഡ് സർട്ടിഫിക്കറ്റ്; അല്ലെങ്കില്‍
Electronics or Electrical Engineering -ല്‍ കെ.ജി.സി.ഇ. (പരിഷ്കരിച്ച സ്കീം) അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/



