നാവിക സേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷൻ ഓഫീസര്‍; 260 ഒഴിവുകള്‍; സ്ത്രീകള്‍ക്കും, പുരുഷൻമാര്‍ക്കും അവസരം; ഉടൻ അപേക്ഷിക്കാം

Spread the love

കൊച്ചി: ഇന്ത്യൻ നാവിക സേനയില്‍ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. ആകെയുള്ള 260 ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍ വിളിച്ചിട്ടുള്ളത്.

video
play-sharp-fill

യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് ഓണ്‍ലൈനായി ഫെബ്രുവരി 24 വരെ അപേക്ഷിക്കാം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്‌സിക്യൂട്ടീവ് ബ്രാഞ്ച് (GS(X)/ഹൈഡ്രോ കേഡർ) 76
പൈലറ്റ് 25
നേവല്‍ എയർ ഓപ്പറേഷൻസ് ഓഫീസർ (ഒബ്‌സർവേഴ്‌സ്) – 20
എയർ ട്രാഫിക് കണ്‍ട്രോളർ 18
ലോജിസ്റ്റിക്‌സ് 10
എഡ്യൂക്കേഷൻ 07
എഞ്ചിനീയറിംഗ് ബ്രാഞ്ച് (ജനറല്‍ സർവീസ് (GS)) 42
സബ് മറൈൻ ടെക് എഞ്ചിനീയറിംഗ് 08
ഇലക്‌ട്രിക്കല്‍ ബ്രാഞ്ച് (ജനറല്‍ സർവീസ് (GS)) 38
സബ് മറൈൻ ടെക് ഇലക്‌ട്രിക്കല്‍ – (പുരുഷന്മാർക്ക് മാത്രം) 08
ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1,25,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.

പ്രായപരിധി

എക്‌സിക്യൂട്ടീവ് ബ്രാഞ്ച് (GS(X)/ഹൈഡ്രോ കേഡർ): 2002 ജനുവരി 2-നും 2007 ജൂലൈ 1-നും ഇടയില്‍ ജനിച്ചവർ.

പൈലറ്റ്, നേവല്‍ എയർ ഓപ്പറേഷൻസ് ഓഫീസർ (ഒബ്‌സർവേഴ്‌സ്): 2003 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയില്‍ ജനിച്ചവർ.

എയർ ട്രാഫിക് കണ്‍ട്രോളർ (ATC), എഡ്യൂക്കേഷൻ: 2002 ജനുവരി 2-നും 2006 ജനുവരി 1-നും ഇടയില്‍ ജനിച്ചവർ.

ലോജിസ്റ്റിക്‌സ്: 2002 ജനുവരി 2-നും 2007 ജൂണ്‍ 1-നും ഇടയില്‍ ജനിച്ചവർ.

എഞ്ചിനീയറിംഗ് ബ്രാഞ്ച് (GS), ഇലക്‌ട്രിക്കല്‍ ബ്രാഞ്ച് (GS): 2002 ജനുവരി 2-നും 2007 ജൂലൈ 1-നും ഇടയില്‍ ജനിച്ചവർ.

യോഗ്യത

എക്‌സിക്യൂട്ടീവ് ബ്രാഞ്ച് (GS(X)/ഹൈഡ്രോ കേഡർ), പൈലറ്റ്, നേവല്‍ എയർ ഓപ്പറേഷൻസ് ഓഫീസർ (ഒബ്‌സർവേഴ്‌സ്), എയർ ട്രാഫിക് കണ്‍ട്രോളർ (ATC) എന്നിവയ്ക്ക് ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 60% മാർക്കോടെ ബി.ഇ./ബി.ടെക് ബിരുദമാണ് യോഗ്യത.

കൂടാതെ പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും കുറഞ്ഞത് 60% മൊത്തം മാർക്കും, പത്താം ക്ലാസ്സിലോ പന്ത്രണ്ടാം ക്ലാസ്സിലോ ഇംഗ്ലീഷിന് കുറഞ്ഞത് 60% മാർക്കും ഉണ്ടായിരിക്കണം.

ലോജിസ്റ്റിക്‌സ്

ഏതെങ്കിലും വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സോടെ ബി.ഇ./ബി.ടെക് അല്ലെങ്കില്‍ എം.ബി.എ. ഫസ്റ്റ് ക്ലാസ്സ്, അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ്സോടെ ബി.എസ്.സി./ബി.കോം./ബി.എസ്.സി.(H) എന്നിവയോടൊപ്പം ഫിനാൻസ്/ലോജിസ്റ്റിക്‌സ്/സപ്ലൈ ചെയിൻ മാനേജ്മെന്റ്/മെറ്റീരിയല്‍ മാനേജ്മെന്റ് എന്നിവയില്‍ പി.ജി. ഡിപ്ലോമ, അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ്സോടെ എം.സി.എ./എം.എസ്.സി.(H) എന്നിവയിലേതെങ്കിലും യോഗ്യത വേണം.

എഡ്യൂക്കേഷൻ ബ്രാഞ്ചിലേക്ക് ഗണിതം/ഓപ്പറേഷണല്‍ റിസർച്ച്‌ (ബി.എസ്.സി.ക്ക് ഫിസിക്‌സ് പഠിച്ചിരിക്കണം) അല്ലെങ്കില്‍ ഫിസിക്‌സ്/അപ്ലൈഡ് ഫിസിക്‌സ് (ബി.എസ്.സി.ക്ക് മാത്‌സ് പഠിച്ചിരിക്കണം)/മെറ്റീരിയോളജി/ഓഷ്യാനോഗ്രഫി/അറ്റ്‌മോസ്ഫറിക് സയൻസസ് (ബി.എസ്.സി.ക്ക് ഫിസിക്‌സും മാത്‌സും പഠിച്ചിരിക്കണം) എന്നിവയില്‍ കുറഞ്ഞത് 60% മാർക്കോടെ എം.എസ്.സി./എം.എ. നേടിയിരിക്കണം.

അല്ലെങ്കില്‍, മെക്കാനിക്കല്‍/പ്രൊഡക്ഷൻ എഞ്ചിനീയറിംഗില്‍ കുറഞ്ഞത് 60% മാർക്കോടെ ബി.ഇ./ബി.ടെക്, അല്ലെങ്കില്‍ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗില്‍/എം.സി.എ.യില്‍ കുറഞ്ഞത് 60% മാർക്കോടെ ബി.ഇ./ബി.ടെക്/എം.ടെക് (ബിരുദ തലത്തില്‍ ഫിസിക്‌സോ മാത്‌സോ പഠിച്ചിരിക്കണം) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

വിശദമായ യോഗ്യത വിവരങ്ങള്‍ നാവിക സേനയുടെ വെബ്സെെറ്റില്‍ ലഭ്യമാണ്.

എഞ്ചിനീയറിംഗ് ബ്രാഞ്ച് (ജനറല്‍ സർവീസ്)

മറൈൻ എഞ്ചിനീയറിംഗ്, ഏറോ സ്‌പേസ് എഞ്ചിനീയറിംഗ്, മെറ്റലർജി എഞ്ചിനീയറിംഗ്, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈല്‍സ് എഞ്ചിനീയറിംഗ്, മെക്കാട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നിവയിലേതെങ്കിലും ഒന്നില്‍ 60% മാർക്കോടെ ബി.ഇ./ബി.ടെക്.

സബ് മറൈൻ ടെക് എഞ്ചിനീയറിംഗ് തസ്തികയ്ക്ക് പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്, കണ്‍ട്രോള്‍ എഞ്ചിനീയറിംഗ്, ഏറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ്, ഇൻഡസ്ട്രിയല്‍ എഞ്ചിനീയറിംഗ് & മാനേജ്മെന്റ്, ഇൻസ്ട്രുമെന്റേഷൻ & കണ്‍ട്രോള്‍, മെക്കാനിക്കല്‍/മെക്കാനിക്കല്‍ വിത്ത് ഓട്ടോമേഷൻ എന്നിവയിലേതെങ്കിലും ഒന്നില്‍ 60% മാർക്കോടെ ബി.ഇ./ബി.ടെക്.

സബ് മറൈൻ ടെക് ഇലക്‌ട്രിക്കല്‍

ഇലക്‌ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ (AEC) എന്നിവയിലേതെങ്കിലും ഒന്നില്‍ 60% മാർക്കോടെ ബി.ഇ./ബി.ടെക്.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർ www.joinindiannavy.gov.inഎന്ന വെബ്‌സൈറ്റ് സന്ദർശിച്ച്‌ വിശദ വിവരങ്ങള്‍ മനസിലാക്കുക. യോഗ്യത, ഇളവുകള്‍, വിശദമായ പ്രോസ്‌പെക്ടസ് എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാണ്.