
കുമരകം: കുമരകം നവ നസ്രത്ത് തിരുകുടുംബ ദൈവാലയത്തിലെ തിരുനാളിന് ബുധനാഴ്ച (21.1.2026 ) കൊടിയേറ്റും. ഈ മാസം 13 – ന് ആരംഭിച്ച തിരുനാൾ 25 നാണ് സമാപിക്കുക.
21 -ന് 4.45ന് ഇടവക വികാരി ഫാ. സിറിയക് വലിയപറമ്പിലിന്റെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ് . തുടർന്നു വിശുദ്ധകുർബാന,
പ്രസംഗം കുടമാളൂർ പള്ളി വികാരി വെരി. റവ.ഡോ. ജോർജ് മംഗലത്തിൽ .
22-ന് പൂർവീക അനുസ്മരണ ദിനം നാലിന് സമർപ്പിതരും സൺഡേ സ്കൂൾ കുട്ടികളുമായി പങ്കുവയ്ക്കൽ, അഞ്ചിന് ഇടവകയിൽ നിന്നുള്ള വൈദികരുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന തുടർന്ന് സെമിത്തേരിയിൽ പ്രാർത്ഥന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
23 -ന് ഏഴിന് വിശുദ്ധകുർബാന. പ്രസംഗം ഫാ. ജെറിൻ വലിയപറമ്പിൽ .തുടർന്ന് കൂട്ടായ്മയിലേക്കു കഴുന്നെഴുന്നള്ളിപ്പ്. വൈകിട്ട് ഏഴിന് കൊല്ലം അനശ്വരയുടെ നാടകം- ആകാശത്തൊരു കടൽ.
24ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, പ്രസംഗം ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാൾ വെരി.റവ. ഡോ. സ്കറിയ കന്യാകോണിൽ. തുടർന്ന് വാഹനവെഞ്ചരിപ്പ്.: വൈകുന്നേരം 5.45ന് കുളങ്ങരപറമ്പിലെ വേദിയിൽ ലദീഞ്ഞിതിനെ തുടർന്നു ഫാ. സാവിയോ കൂരിക്കാട്ടിന്റെ കാർമികത്വത്തിൽ പള്ളിയിലേക്ക് പ്രദക്ഷിണം, 7.30ന് എസ്എൻഡിപി ശാഖാ യോഗത്തിന്റെ സ്വീകരണം. പ്രദക്ഷിണം പള്ളിയിലെത്തുന്നതിനെ തുടർന്ന് ബാൻഡ് ഡിസ്പ്ലേ, ആകാശവിസ്മയം.
25 -നാണ് പ്രധാന തിരുനാൾ . രാവിലെ 6.45- ന് വിശുദ്ധ കുർബാന വികാരി ഫാ: സിറിയക് വലിയപറമ്പിൽ . 10-ന് തിരുനാൾ വിശുദ്ധ കുർബാന, പ്രസംഗം. എസ് ബി കോളജ് പ്രിൻസിപ്പാൾ റവ.ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പിൽ ,12ന് ഫാ. ഫിലിപ് കാരിശ്ശേരിക്കലിന്റെ കാർമികത്വത്തിൽ തിരുനാൾ പ്രദ ക്ഷിണം. കൊടിയിറക്ക് സ്നേഹവിരുന്ന് എന്നിവയോടെ തിരുനാൾ സമാപിക്കുമെന്ന് വികാരി ഫാ. സിറിയക് വലിയപറമ്പിൽ, കൈക്കാരന്മാരായ ഷാജി പുതു ശേരിൽ, കുര്യച്ചൻ വല്യാറ എന്നിവർ അറിയിച്ചു.



