
ഡൽഹി: ഇന്ത്യൻ തപാല്‍ വകുപ്പിന് കീഴില്‍ അഹമ്മദാബാദ് സർക്കിളില്‍ വന്നിട്ടുള്ള സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് ജനുവരി 19ന് അവസാനിക്കും.
ആകെയുള്ള 48 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികള്‍ പരമാവധി അവസാന തീയതിക്ക് മുൻപായി അപേക്ഷിക്കാൻ ശ്രമിക്കുക.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യ പോസ്റ്റിന് കീഴില്‍ സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 48.
തസ്തിക സ്റ്റാഫ് കാർ ഡ്രൈവർ (Staff Car Driver – Ordinary Grade)
ഒഴിവുകള്‍ 48
സ്ഥലം
അഹമ്മദാബാദ് (ഗുജറാത്ത് സർക്കിള്‍)
അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 19.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19,900 രൂപ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18 വയസുമുതല്‍ 27 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
ഏതെങ്കിലും അംഗീകൃത ബോർഡില്‍ നിന്നുള്ള 10-ാം ക്ലാസ് വിജയം.
ഭാരം കുറഞ്ഞതും കൂടിയതുമായ വാഹനങ്ങള്‍ (LMV & HMV) ഓടിക്കാനുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ്.
മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ് (വാഹനത്തിന്റെ ചെറിയ തകരാറുകള്‍ പരിഹരിക്കാൻ കഴിയണം).
കുറഞ്ഞത് 3 വർഷത്തെ ഡ്രൈവിംഗ് പരിചയം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവർ ഇന്ത്യ പോസ്റ്റിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് വിശദമായ വിജ്ഞാപനം തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക.
അപേക്ഷ നല്‍കേണ്ടത് തപാല്‍ മുഖേനയാണ്. വിശദമായ അപേക്ഷ പ്രോസ്‌പെക്ടസ് ചുവടെ നല്‍കിയ വിജ്ഞാപനത്തില്‍ ലഭ്യമാണ്.
അപേക്ഷ: https://www.indiapost.gov.in/



