play-sharp-fill
സ്വന്തമായി പതാകയും ഭരണഘടനയും: നിയമസഭയ്ക്ക് കാലാവധി ആറു വർഷം; പുറത്തു നിന്നുള്ളവർക്ക് സ്ഥലം വാങ്ങാനാവില്ല: ഇന്ത്യയ്ക്കുള്ളിലെ മറ്റൊരു രാജ്യം കാശ്മീർ: ആർട്ടിക്കിൾ 370 പിൻവലിക്കപ്പെടുമ്പോൾ സംഭവിക്കുന്നത്

സ്വന്തമായി പതാകയും ഭരണഘടനയും: നിയമസഭയ്ക്ക് കാലാവധി ആറു വർഷം; പുറത്തു നിന്നുള്ളവർക്ക് സ്ഥലം വാങ്ങാനാവില്ല: ഇന്ത്യയ്ക്കുള്ളിലെ മറ്റൊരു രാജ്യം കാശ്മീർ: ആർട്ടിക്കിൾ 370 പിൻവലിക്കപ്പെടുമ്പോൾ സംഭവിക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക്

ന്യൂഡൽഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി എന്ന ആനുകൂല്യം സംസ്ഥാനം ഇന്ത്യയുടെ ഭാഗമായപ്പോൾ മുതൽ ഉള്ളതാണ്. പാക്കിസ്ഥാനിലേയ്ക്ക് പോകാതെ ഇന്ത്യയ്ക്കൊപ്പം നിൽക്കാൻ കാശ്മീരിനെ പ്രേരിപ്പിച്ചതും ഇതേ അധികാരം തന്നെയായിരുന്നു. മാനസികമായി പാക്കിസ്ഥാനൊപ്പമാണ് കാശ്മീരിലെ ഒരു വിഭാഗം. എങ്കിലും ഭരണാധികാരികൾ ഇന്ത്യയ്‌ക്കൊപ്പം തന്നെയാണ്.
ആർട്ടിക്കിൾ 370 പിൻവലിക്കുന്നതോടെ കാശ്മീരിന് ഇനി ഇന്ത്യൻ ഭരണഘടനയും ദേശീയ പതാകയും ബാധകമാകും. പ്രത്യേക പതാകയും ഭരണഘടനയും ഇനി ഉണ്ടാകില്ല. ഇരട്ട പൗരത്വമാണ് കാശ്മീർ ജനതയ്ക്ക് അനുവദിച്ചിരുന്നത്. ഇതും ഇനി ഉണ്ടാകില്ല. 18 വയസിൽ പ്രായപൂർത്തിയാകുമ്പോൾ ജനങ്ങൾക്ക് വോട്ട് അവകാശം ലഭ്യമാകും. ഇത് കൂടാതെ നിലവിൽ ആറു വർഷം കാലാവധിയുള്ള നിയമസഭയുടെ കാലാവധി അഞ്ചു വർഷമായി കുറയും.


ആര്‍ട്ടിക്കിള്‍ 370

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജമ്മുകാശ്‌മീരിന് പ്രത്യേക സ്വയംഭരണ പദവി നല്‍കുന്ന താല്‍കാലിക വ്യവസ്ഥ

മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ എല്ലാ ഭരണഘടനാ വ്യവസ്ഥകളും ജമ്മുകാശ്‌മീരിന് ബാധകമല്ല.

ജമ്മുകാശ്മീരിന് സ്വന്തം ഭരണഘടനയുണ്ട്

പ്രതിരോധം, വിദേശകാര്യം, ധനകാര്യം, കമ്മ്യൂണിക്കേഷന്‍സ് എന്നിവ ഒഴികെ എല്ലാ നിയമങ്ങളും ജമ്മുകാശ്മീരില്‍ ബാധകമാക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് സംസ്ഥാന ഗവണ്‍മെന്റിന്റെ അനുമതി വേണം

പൗരത്വം, സ്വത്ത് ഉടമസ്ഥാവകാശം, മൗലികാവകാശം തുടങ്ങിയവയിലെല്ലാം സംസ്ഥാനത്തിന് സ്വന്തം നിയമങ്ങളാണ്

ഭരണഘടനയിലെ 360ാം വകുപ്പ് പ്രകാരമുള്ള സാമ്ബത്തിക അടിയന്തരാവസ്ഥ കാശ്‌മീരില്‍ ഏര്‍പ്പെടുത്താന്‍ 370ാം വകുപ്പ് പ്രകാരം കേന്ദ്രത്തിന് അധികാരമില്ല

യുദ്ധമോ വിദേശാക്രമണമോ ഉണ്ടായാല്‍ മാത്രമേ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവൂ

ആഭ്യന്തര സംഘര്‍ഷമുണ്ടായാലും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവില്ല

ആര്‍ട്ടിക്കിള്‍ 35 എ

ജമ്മുകാശ്‌മീരിലെ സ്ഥിരതാമസക്കാരെ നിശ്ചയിക്കാന്‍ സംസ്ഥാന നിയമസഭയ്‌ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്ന ഇന്ത്യന്‍ ഭരണഘ‌ടനയിലെ വകുപ്പ്

സ്ഥിരതാമസക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയും സ്‌കോളര്‍ഷിപ്പുകളും ക്ഷേമ ആനുകൂല്യങ്ങളും നേടാനും സംസ്ഥാനത്ത് സ്വത്ത് വാങ്ങാനും പ്രത്യേക അവകാശങ്ങള്‍ നല്‍കാനുള്ള അധികാരവും നിയമസഭയ്‌ക്കുണ്ട്

ഈ വ്യവസ്ഥ പ്രകാരമുള്ള നിയമസഭയുടെ ഒരു നടപടിയും കോടതിയില്‍ ചോദ്യം ചെയ്യാനാവില്ല

1954ല്‍ നെഹ്രു മന്ത്രിസഭയുടെ ഉപദേശ പ്രകാരം രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്

ജമ്മുകാശ്‌മീരിലെ പൗരന്മാരുടെ ക്ഷേമത്തിനായി ഭരണഘടനയില്‍ മാറ്റം വരുത്താന്‍ രാഷ്‌ട്രപതിക്ക് അധികാരം നല്‍കുന്ന 370 (1) (ഡി ) വകുപ്പ് പ്രകാരമായിരുന്നു ഉത്തരവ്

ഭരണഘടനയിലെ 368 (i) വകുപ്പ് പ്രകാരം പാര്‍‌ലമെന്റിന് മാത്രമാണ് ഭരണഘടന ഭേദഗതി ചെയ്യാന്‍ അധികാരം

പാര്‍ലമെന്റിനെ മറികടന്നുള്ള ഉത്തരവില്‍ പ്രസിഡന്റ് അധികാര പരിധി ലംഘിച്ചോ എന്ന ചോദ്യമുണ്ട്

നെഹ്രു ഗവണ്‍മെന്റ് 35 എ വകുപ്പ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചില്ല.

അതുകൊണ്ടു തന്നെ ആ വകുപ്പ് സാധുവാണോ എന്നും ചോദ്യമുണ്ട്

1961ലെ ഒരു കേസില്‍ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ഭരണഘടനയിലെ നിലവിലുള്ള വ്യവസ്ഥ ഭേദഗതി ചെയ്യാന്‍ രാഷ്‌ട്രപതിക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിയുണ്ട്

പാര്‍ലമെന്റിന്റെ അനുമതി ഇല്ലാതെ ഒരു പുതിയ വകുപ്പ് ഭരണഘ‌ടനയില്‍ ഉള്‍പ്പെടുത്താന്‍ രാഷ്‌ട്രപതിക്ക് അധികാരമുണ്ടോ എന്നതിനെ പറ്റി വിധി നിശബ്ദമാണ്.

എതിര്‍വാദങ്ങള്‍

35 എ വകുപ്പ് പ്രകാരം മറ്റ് സംസ്ഥാനങ്ങളിലെ പൗരന്മാര്‍ക്ക് ജമ്മുകാശ്‌മീരില്‍ സര്‍ക്കാര്‍ ജോലി ചെയ്യാനോ സ്വത്ത് വാങ്ങാനോ അവകാശമില്ല

കാശ്‌മീരില്‍ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത യുവാവിനെ വിവാഹം ചെയ്യുന്ന കാശ്‌മീരി യുവതിക്ക് സ്വത്തവകാശമുണ്ടാവില്ല.

അവരുടെ കുട്ടികള്‍ നിയമവിരുദ്ധ പൗരന്മാരാണ്. അവര്‍ക്ക് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റും നല്‍കില്ല

ഇതെല്ലാം ഇന്ത്യയുടെ ഏകത്വ സങ്കല്‍പ്പത്തിനും ഭരണഘടന വ്യവസ്ഥ ചെയ്യുന്ന മൗലികാവകാശങ്ങള്‍ക്കും വിരുദ്ധമാണ്