
ഇന്‍ഡോര്‍: ഇന്ത്യ-ന്യൂസിലൻഡ് നിർണായക മൂന്നാം ഏകദിനം ഇന്ന്.
ഇൻഡോറില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.
ടി20 ലോകകപ്പിന് മുൻപുള്ള അവസാന ഏകദിന പരമ്പര സ്വന്തമാക്കാൻ ഇന്ത്യയും ന്യൂസിലൻഡും ഇൻഡോറില്‍ നേർക്കുനേർ ഇറങ്ങുമ്പോള്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ ഏകദിന പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ് ന്യൂസിലൻഡിന് മുന്നിലുള്ളത്. 2024ല്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരി കിവീസ് ചരിത്രം തിരുത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നേവരെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിവീസിനെതിരെ ഏകദിന പരമ്പര കൈവിട്ടിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താനാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇതുവരെ കളിച്ച പതിനാറ് ഏകദിന പരമ്പരയിലും ജയം ഇന്ത്യക്കൊപ്പം. വഡോദരയില്‍ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചപ്പോള്‍, രാജ്കോട്ടില്‍ ഏഴ് വിക്കറ്റ് ജയത്തോടെ ന്യൂസിലൻഡിന്‍റെ മറുപടി.



