അനധികൃത വാഹനപാര്‍ക്കിംഗ്: സംസ്ഥാനത്ത് ഏഴ് ദിവസത്തിനകം ഈടാക്കിയ പിഴ 61,86,650 രൂപ; നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം

Spread the love

കൊച്ചി: സംസ്ഥാനത്ത് അനധികൃത വാഹന പാർക്കിംഗിലൂടെ കഴിഞ്ഞ ഏഴു ദിവസത്തികം ഈടാക്കിയ പിഴ 61,86,650 രൂപ.

video
play-sharp-fill

റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ഗതാഗതതടസം ലഘൂകരിക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായി അനധികൃതമായി റോഡിൽ വാഹനം പാർക്ക് ചെയ്തവർക്കെതിരെ കേരള പോലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.

2026 ജനുവരി ഏഴു മുതൽ 13 വരെ ഏഴ് ദിവസം നീണ്ട പരിശോധനയിൽ 23,771 വാഹനങ്ങളിൽ നിന്നായിട്ടാണ് ഈ പിഴ ഈടാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പാതകളിൽ 7,872, ദേശീയ പാതകളിൽ 6,852, മറ്റ് പാതകളിൽ 9047 എന്ന രീതിയിലാണ് നിയമലംഘനങ്ങൾ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അപകടസാധ്യത കൂടിയ മേഖലകൾ, വാഹന സാന്ദ്രതകൂടിയ പാതകൾ, പ്രധാനപ്പെട്ട ജംഗ്ഷനുകൾ, സർവീസ് റോഡുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടർന്നുള്ള ദിവസങ്ങളിൽ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.